ഡേവിഡ് ബെക്കാമിന്റെ ഇന്റർ മിയാമിൽ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഗോൾ നേടി കരിയറിൽ 808 ഗോളുകൾ മെസി കഴിഞ്ഞ ദിവസം പൂർത്തിയാക്കിയിരുന്നു. ലീഗ്‌സ് കപ്പ് മത്സരത്തിൽ ക്രൂസ് അസൂളിനെതിരെ അവസാന നിമിഷം ഗോൾ നേടി മെസി ടീമിനെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. സമനിലയിലേക്ക് നീങ്ങുകയായിരുന്ന മത്സരമാണ് മെസി വഴിത്തിരിച്ചുവിട്ടത്.
ഇതിന് പിന്നാലെയാണ് കരിയറിൽ 808-ാം ഗോൾ തികച്ച ഇതിഹാസ താരത്തിന് ആദരമൊരുക്കി ലെയ്‌സ് രംഗത്തെത്തിയത്. 808 ആടുകളെ ഉപയോഗിച്ച് മെസിയുടെ കൂറ്റൻ മുഖചിത്രം ഒരുക്കിയാണ് ഗോട്ടിന് (ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം) ആദരമൊരുക്കിയത്. വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറാലായിട്ടുണ്ട്.
+1 🐐 for the 808th goal for the G.O.A.T #Messi #GoatsForGoals pic.twitter.com/LUviACWR4p
— LAY’S (@LAYS) July 22, 2023
“>
സെറിന വില്യംസ്, ലെബ്രോൺ ജയിംസ് തുടങ്ങിയ സെലിബ്രിറ്റികൾക്കൊപ്പം പതിനായരക്കണക്കിന് ആരാധകരാണ് മെസിയുടെ അരങ്ങേറ്റ മത്സരം കാണാൻ ഇന്റർ മിയാമിയുടെ സ്റ്റേഡിയത്തിലേക്ക് എത്തിയത്. ഇന്റർ മിയാമിയുടെ മത്സരങ്ങളുടെ ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുകയും ചെയ്തു.
Comments