പി.എസ്.ജിയുടെ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയെ എന്ത് വിലകൊടുത്തും സ്വന്തമാക്കാനുറച്ച് സൗദി ക്ലബ്. താരത്തിന് വേണ്ടി 2,716 കോടിയുടെ ബിഡ് പി.എസ്.ജിക്ക് സമർപ്പിച്ചെന്നാണ് വിവരം. ഇത് ക്ലബ് അംഗീകരിച്ചതായും സൂചനയുണ്ട്. ട്രാൻസഫർ നടന്നാൽ ഫുട്‌ബോൾ ചരിത്രത്തിലെ റെക്കോർഡ് തുകയ്‌ക്കുള്ള കൈമാറ്റമായിരിക്കും ഇത്.
6,349 കോടിയാണ് ഒരു സീസണിൽ മാത്രം ഫ്രഞ്ച് താരത്തിന് വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന് സിബിഎസ് സ്‌പോർട് റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ സമ്മറിൽ താരത്തിന് റയൽ മാഡ്രിലേക്ക് മാറാനുള്ള വ്യവസ്ഥയും കരാറില്‍ ചെയ്യുന്നുണ്ട്.
അതേസമയം ഫാബ്രിസോ റൊമാനോ നൽകുന്ന റിപ്പോർട്ട് അനുസരിച്ച് കിലിയൻ ഇതുവരെയും ട്രാൻഫർ കാര്യങ്ങളോട് പ്രതികരിച്ചിട്ടില്ല. ഒരുപക്ഷേ ഈ ട്രാൻസ്ഫർ സാദ്ധ്യമായാൽ ട്രാൻസ്ഫർ തുക 8182 കോടിക്ക് മുകളിലേക്ക് പോകുമെന്നാണ് റിപ്പോർട്ട്.
ഇത് മെസിയുടെ ട്രാൻസ്ഫർ തുകയെക്കാളും പതിന്മടങ്ങ് കൂടുതലായിരിക്കും.ഇതിനിടെ ജപ്പാനിലെ പ്രീസീസൺ ടൂറിൽ നിന്ന് നേരത്തെ പി.എസ്.ജി താരത്തെ ഒഴിവാക്കിയിരുന്നു. പി.എസ്.ജിയിൽ ഇനി താരത്തെ ആദ്യ ഇലവനിൽ കളിപ്പിക്കില്ലെന്നും സൂചനയുണ്ട്.
Comments