അഡ്ലെയ്ഡ്: ഫിഫ വനിതാ ഫുട്‌ബോൾ ലോകകപ്പിൽ ആരി ബോർഗെസിന്റെ ഹാട്രികിന്റെ കരുത്തിൽ ബ്രസീലിന് വിജയത്തുടക്കം. അരങ്ങേറ്റക്കാരായ പനാമയ്‌ക്കെതിരെ 4-0നായിരുന്നു ബ്രസീലിന്റെ വിജയം. ഫ്രാൻസിനെ ജമൈക്ക സമനിലപൂട്ടിൽ കുരുക്കിയതോടെ ഗ്രൂപ്പ് എഫിൽ ബ്രസീൽ ഒന്നാമതെത്തി.
23-ക്കാരിയായ അറ്റാക്കിംഗ് മിഡ്ഫീൽഡർ ബോർഗെസ് മൂന്ന് ഗോളുകൾ നേടുകയും മറ്റൊന്നിന് വഴിയൊരുക്കുകയും ചെയ്തു. 19-ാം മിനിറ്റിൽ ലളിതമായ ക്ലോസ്-റേഞ്ചിലൂടെ ആദ്യ ഗോൾ. ആദ്യ പകുതിയുടെ ഇവേളയ്‌ക്ക് ആറ് മിനിറ്റ് മുമ്പ് താരം തന്റെ രണ്ടാമത്തെ ഗോളും നേടി. മത്സരം തീരാൻ 20 മിനിറ്റുള്ളപ്പോൾ ബെയ്ലിയുടെ കാലുകൾക്ക് നടുവിലൂടെ പറന്ന പന്തിലൂടെ ബോർഗെസ് തന്റെ മൂന്നാമത്തേയും ബ്രസീലിന്റെ നാലാമത്തെയും ഗോൾ സ്വന്തമാക്കി. ബിയ സനെറാട്ടോയാണ് ബ്രസീലിനായി മറ്റൊരു ഗോൾ നേടിയത്.
അവസാന നിമിഷം പകരക്കാരിയായി കളത്തിലിറങ്ങിയ മാർത്ത 6 ഫിഫ ലോകകപ്പിലും ഗോളടിക്കുന്ന താരമാകാൻ ഇനിയും കാത്തിരിക്കണം.എന്നാൽ അതിലേറെ മാർത്തയെ മോഹിപ്പിക്കുന്നത് ലോകകപ്പിൽ ആദ്യ കിരീടം എന്നതാകും. വനിതാ ലോകകപ്പിൽ ഇതുവരെ ബ്രസീൽ ജേതാക്കളായിട്ടില്ല. 2007ൽ ഫൈനലിലെത്തിയതാണ് മികച്ച നേട്ടം. അന്നു ഫൈനലിൽ ജർമനിയോടു തോറ്റു. 17 ഗോളുകളുമായി ലോകകപ്പിലെ എക്കാലത്തെയും ടോപ് സ്‌കോററാണ് മാർത്ത.
















Comments