മാതാപിതാക്കളാകാൻ ഒരുങ്ങി ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഗ്ലെൻ മാക്സ്വെല്ലിനും ഭാര്യ വിനി രാമനും. ഇതിനിടെയാണ് മാക്സ്വെല്ലിന്റെ ഭാര്യ വിനി രാമൻ തന്റെ ഹിന്ദു ആചാര പ്രകാരമുളള പരമ്പരാഗത തമിഴ് വളകാപ്പ് ചടങ്ങിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവച്ചത്. ഐപിഎല്ലിൽ ഇന്ത്യൻ താരം വിരാട് കോലിക്കൊപ്പം ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിൽ കളിക്കുന്ന മാക്‌സ് വെൽ എപ്പോഴും ഇന്ത്യൻ ആചാരങ്ങൾക്കു മുൻതൂക്കം നൽകാറുണ്ട്. ഇന്ത്യൻ താരങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്ന മാക്‌സ്വെൽ വിരാട് കോഹ്ലിയുടെ ഉറ്റ സുഹൃത്താണ്. 2022 മാർച്ച് 27 നാണ് ഹിന്ദു, ക്രിസ്ത്യൻ ആചാരപ്രകാരം ഇരുവരും വിവാഹിതരായത്.
2023 സെപ്റ്റംബറിൽ ആദ്യ കൺമണിയെ വരവേൽക്കാൻ ഞങ്ങൾ ഒരുങ്ങുകയാണെന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ട്. അമ്മയാകാൻ കഴിയാത്ത അതിൽ വിഷമിക്കുന്ന സ്ത്രീകൾക്ക് ഞങ്ങളുടെ സ്‌നേഹവും പിന്തുണയുമെന്ന് ഇൻസ്റ്റഗ്രാമിൽ വിനി കുറിച്ചിരുന്നു. നിരവധി ആരാധകരാണ് ആശംസകൾ അറിയിച്ച് പോസ്റ്റിന് താഴെ കമന്റുമായെത്തിയത്.
Comments