ന്യൂഡൽഹി: ത്രിദിന സന്ദർശനത്തിനായി രാഷ്‌ട്രപതി ദ്രൗപദി മുർമു ഇന്ന് ഒഡീഷയിലെത്തും. സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കും. ഇന്ന് മുതൽ 27 വരെയാണ് രാഷ്‌ട്രപതിയുടെ ഒഡീഷ സന്ദർശനം. ഒഡീഷയിലെ അതുത് ബന്ധൻ കുടുംബം സ്‌പോൺസർ ചെയ്യുന്ന മെഡിക്കൽ വിദ്യാർത്ഥികളുമായി മുർമു കൂടിക്കാഴ്ച നടത്തും. ശേഷം വൈകുന്നേം ഭുവനേശ്വറിലെ രാജ്ഭവന്റെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടൽ ചടങ്ങിലും പങ്കെടുക്കും.
നാളെ കട്ടക്കിൽ വെച്ച് നടക്കുന്ന ഒറീസ ഹൈക്കോടതിയുടെ 75-ാം വാർഷിക ആഘോഷങ്ങളുടെ സമാപന ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് കട്ടക്കിലെ എസ്‌സിബി മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലെ വാർഷിക പരിപാടിയിലും കട്ടക്കിൽ നാഷണൽ ലോ യൂണിവേഴ്സിറ്റി ബിരുദദാന ചടങ്ങിലും രാഷ്‌ട്രപതി എത്തും.
ഒഡീഷ സന്ദർശനത്തിന്റെ അവസാന ദിവസമായ വ്യാഴാഴ്‌ച്ച , ഒഡീഷയിലെ രാജ്ഭവനിൽ വെച്ച് വനവാസി സംഘങ്ങളുമായി (പിവിടിജി) മുർമു സംവദിക്കും. തുടർന്ന് പ്രജാപിതാ ബ്രഹ്‌മ കുമാരീസ് ഐശ്വര്യ വിശ്വ വിദ്യാലയത്തിന്റെ ‘ദി ഇയർ ഓഫ് പോസിറ്റീവ് ചെയ്ഞ്ച് എന്ന ഈ വർഷത്തെ പ്രമേയത്തിൽ രാജ്യവ്യാപകമായുള്ള സെമിനാറുകൾക്കും സമ്മേളനങ്ങൾക്കും രാഷ്‌ട്രപതി തുടക്കമിടും. ഭുവനേശ്വറിലെ ദസഭാട്ടയയിലെ ലയിറ്റ് ഹൗസ് കോംപ്ലക്‌സിന്റെ തറക്കല്ലിടൽ കർമ്മവും നിർവഹിക്കുമെന്ന് രാഷ്‌ട്രപതി ഭവൻ അറിയിച്ചു.
















Comments