ലോകത്തെ മികച്ച സ്ട്രീറ്റ്-ഫുഡ് മധുരപലഹാരങ്ങളിൽ ഇടംപിടിച്ച് മൈസൂർപാക്ക്. ലോകമെമ്പാടുമുള്ള 50 മികച്ച മധുരപലഹാരങ്ങളിൽ മൈസൂർ പാക്ക് 14-ാം സ്ഥാനത്തെത്തി. 4.4 റേറ്റിംഗ് ഉള്ള മൈസൂർ പാക്ക് ഓൺലൈൻ വിപണിയിൽ ലോകത്തിലെ ഏറ്റവും മികച്ച 50 സ്‌നാക്‌സുകളിൽ ഒന്നാണ്. മൈസൂർ പാക്ക് കൂടാതെ ഫലൂദ, കുൽഫി ഫലൂദ എന്നിവയാണ് പട്ടികയിലുള്ള മറ്റ് ഇന്ത്യൻ പലഹാരങ്ങൾ. കുൽഫി 4.3 റേറ്റിംഗുമായി 18-ാം സ്ഥാനത്തും ഫലൂദ 4.0 റേറ്റിംഗുമായി 32-ാം സ്ഥാനത്തും എത്തി. ടേസ്റ്റ് അറ്റ്ലസാണ് ലോകത്തിലെ ഏറ്റവും മികച്ച 50 സ്ട്രീറ്റ് മധുരപലഹാരങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചത്.
മൈസൂർ രാജാക്കന്മാരുടെ രാജകീയ അടുക്കളയിലാണ് മൈസൂർ പാക്ക് ആദ്യമായി നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു. 90 വർഷം മുമ്പ്, വോഡയാറിലെ കൊട്ടാത്തിലെ കൃഷ്ണരാജ വോഡിയാറിന്റെ പാചകക്കാരനായ മടപ്പയുടെകൈപുണ്യത്തിലാണ് മൈസൂർപാക്ക് ഉടലെടുത്തത്. പഞ്ചസാര-നെയ്യ്-കടലപ്പൊടി എന്നിവയാണ് പ്രധാനമായും ഇതിന്റെ ചേരുവകൾ.
ഓരോ ഇന്ത്യക്കാരനും ഇതൊരു വലിയ വാർത്തയാണ്. മൈസൂർ പാക്ക് കണ്ടുപിടിച്ച മടപ്പയുടെ ചെറുമകൻ ശിവാനന്ദ മാദ്ധ്യമങ്ങളോട് പറഞ്ഞു, കൃഷ്ണരാജ വോഡിയാർ രാജാവിന്റെ കാലത്താണ് മൈസൂർ പാക്ക് കണ്ടുപിടിച്ചത്. വീട്ടിൽ അതിഥികൾ വരുമ്പോഴെല്ലാം എന്റെ മുത്തച്ഛൻ മടപ്പ മൈസൂർ പാക്ക് തയ്യാറാക്കുമായിരുന്നു. രാജാവാണ് ഇതിന് മൈസൂർ പാക്ക് എന്ന് പേരിട്ടത്, ശിവാനന്ദ കൂട്ടിച്ചേർത്തു.















