മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2026, 09:55 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘർഷത്തിന് ഏറ്റുമുട്ടലല്ല, സഹജീവനമാണ് ശാശ്വത പരിഹാരമെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ. മനുഷ്യ-വന്യജീവി സംഘർഷത്തിൽ ജീവനും ജീവനോപാധിയും നഷ്ടപ്പെട്ടവർക്കുള്ള നഷ്ടപരിഹാരം 50 ശതമാനം വർധിപ്പിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

ജഗതി ജവഹർ സഹകരണ ഭവനിൽ വനാതിർത്തി പങ്കിടുന്ന തദ്ദേശസ്ഥാപന പ്രതിനിധികളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി അധ്യക്ഷത വഹിച്ചു.

വന്യജീവി ഭീഷണി കുറയ്‌ക്കാൻ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംയുക്ത കർമപദ്ധതി നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. വനാതിർത്തി മേഖലയിലെ കർഷകരുടെ ഭൂമിയുമായി ബന്ധപ്പെട്ട എൻ.ഒ.സി. മറ്റ് നിയമതടസ്സങ്ങളില്ലെങ്കിൽ മൂന്ന് മാസത്തിനകം നൽകണമെന്നും, മനപ്പൂർവം കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

മനുഷ്യ-വന്യജീവി സംഘർഷത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് നഷ്ടപരിഹാരം സമയബന്ധിതമായി നൽകുന്നതിനായി ആഗസ്റ്റിൽ പ്രത്യേക അദാലത്തുകൾ സംഘടിപ്പിക്കും. വനാതിർത്തി മേഖലയിലെ ജനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയും നടപ്പാക്കും. വനവുമായി ബന്ധപ്പെട്ട ചെറിയ കേസുകൾ വേഗത്തിൽ തീർപ്പാക്കാനും പ്രത്യേക അദാലത്തുകൾ സംഘടിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു.

കാട്ടുപന്നി ശല്യം രൂക്ഷമായ പഞ്ചായത്തുകളിൽ പഞ്ചായത്ത് പ്രസിഡന്റുമാർക്ക് ഹോണററി വൈൽഡ് ലൈഫ് വാർഡൻ പദവി നൽകിയിട്ടുണ്ടെന്നും, നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവെക്കാൻ അവർക്ക് അനുമതി നൽകാമെന്നും മന്ത്രി വ്യക്തമാക്കി. അംഗീകൃത ഷൂട്ടർമാരുടെ എണ്ണം കുറവാണെങ്കിൽ റൈഫിൾ ക്ലബുകളുടെ സേവനവും ഉപയോഗപ്പെടുത്തും.

സംസ്ഥാനത്തെ വനാതിർത്തി പ്രദേശങ്ങളെ മനുഷ്യ-വന്യജീവി സംഘർഷത്തിന്റെ സ്വഭാവം അനുസരിച്ച് 12 ലാൻഡ്സ്കേപ്പുകളായി തിരിച്ചിട്ടുണ്ടെന്നും, ഹോട്ട് സ്പോട്ടുകളിൽ എ.ഐ. അധിഷ്ഠിത ശബ്ദ-വെളിച്ച പ്രതിരോധ സംവിധാനം, തൂക്കുവേലി, സംരക്ഷണ മതിൽ എന്നിവ ഉൾപ്പെടുന്ന ത്രീ-ടയർ സുരക്ഷാ സംവിധാനം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. കാട്ടാന ശല്യമുള്ള മേഖലകളിൽ തേനീച്ചക്കൂട് വേലികളും പരീക്ഷിക്കും.

വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്ന പ്രദേശങ്ങളിൽ ഘട്ടംഘട്ടമായി സോളാർ ഫെൻസിംഗ് പൂർത്തിയാക്കും. വന്യമൃഗങ്ങളെ സുരക്ഷിതമായി കാട്ടിലേക്ക് തിരിച്ചയയ്‌ക്കാൻ 25 പുതിയ റാപ്പിഡ് റെസ്പോൺസ് ടീമുകളും, പഞ്ചായത്ത് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന 100 റെസ്ക്യൂ സംഘങ്ങൾക്കായി 500 പേരെയും പുതുതായി നിയമിക്കുമെന്നും മന്ത്രി അറിയിച്ചു. ആദിവാസി യുവാക്കൾക്കും ഫോറസ്റ്റ് റാങ്ക് ലിസ്റ്റിലുള്ള അർഹർക്കും നിയമനത്തിൽ മുൻഗണന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യോഗത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പി. പുകഴേന്തി വിഷയാവതരണം നടത്തി. മുന്നറിയിപ്പ് സംവിധാനങ്ങളിൽ സാങ്കേതികവിദ്യയുടെ പ്രയോജനം, മാലിന്യസംസ്‌കരണം, അടിക്കാടുകൾ നീക്കം ചെയ്യൽ, ബദൽ വരുമാന മാർഗങ്ങൾ, വനാതിർത്തി പ്രദേശങ്ങളിൽ നിന്ന് ചക്ക ശേഖരിക്കുന്ന പദ്ധതി ഉൾപ്പെടെ 15 പ്രധാന വിഷയങ്ങൾ ചർച്ച ചെയ്തു.

Tags: Wild Animal ConflictWild Boar Control Keralashibu baby johnKerala Forest DepartmentHuman Wildlife Conflict Kerala
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies