ഇന്ത്യൻ ടി20 ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യയുടെ ലോകകപ്പ് നായകനും ഇന്ത്യകണ്ട എക്കാലത്തെയും മികച്ച ഓൾറൗണ്ടറുമായിരുന്ന കപിൽദേവ്. കപിൽ വിരമിച്ച് 29 വർഷമായിട്ടും ഇപ്പോഴും മികച്ച ഒരു ഓൾറൗണ്ടറിനായി ഇന്ത്യ കാത്തിരിക്കുന്നതിനിടെയാണ്. കപിന്റെ പിൻഗാമിയെന്ന് വാഴ്‌ത്തലുകൾ കേട്ട ഹാർദികിനെതിരെ കപിൽ തന്നെ രംഗത്തുവരുന്നത്.
434 ടെസ്റ്റ് വിക്കറ്റുകളും 5000ലധികം റൺസും നേടിയാണ് കപിൽ ടെസ്റ്റിനോട് വിടപറഞ്ഞത്. വൈറ്റ് ബോളിൽ 253 വിക്കറ്റുകൾ നേടിയ താരം 3783 റൺസും നേടിയിട്ടുണ്ട്. 1983ലെ ഏകദിന ലോകകപ്പിൽ നേടിയ 175 റൺസാണ് കപിലിന്റെ ഉയർന്ന വ്യക്തിഗത സ്‌കോർ.
‘ചെറിയ ചെറിയ തെറ്റുകൾ പോലും ആവർത്തിക്കുന്ന താരമാണ് ഹാർദിക്. അത്തരത്തിലുള്ള ഒരു താരവുമായി എന്നെ താരതമ്യപ്പെടുത്തരുത്. തീർച്ചയായും അവന് വലിയ പ്രതിഭയുണ്ട്. അവൻ പല തവണ അത് തെളിയിച്ചിട്ടുള്ളതാണ്. എന്നാൽ മാനസികമായി അവൻ കൂടുതൽ കരുത്തുകാട്ടേണ്ടിയിരിക്കുന്നു’കപിൽ ദേവ് പറഞ്ഞു.
ഇന്ത്യൻ ക്രിക്കറ്റുകണ്ട ഏറ്റവും മികച്ച പേസ് ഓൾറൗണ്ടർമാരിലൊരാളാണ് കപിൽ ദേവ്. 1983ൽ ഇന്ത്യയെ കിരീടം ചൂടിച്ച നായകനാണ് അദ്ദേഹം. ഹാർദിക്ക് ആകട്ടെ പരിക്ക് വേട്ടയാടിയിരുന്ന താരമാണ്. ഹാർദിക്കിന്റെ ടെസ്റ്റ് കരിയർ ഏറെക്കുറെ അവസാനിച്ച് കഴിഞ്ഞു.അതേസമയം നായകനായി താരം വരവറിയിച്ചിട്ടുണ്ട്. ഇപ്പോൾ പരിമിത ഓവറിൽ മാത്രമാണ് ഹാർദിക് കളിക്കുന്നത്.ഹാർദിക് പാണ്ഡ്യയാകട്ടെ 11 ടെസ്റ്റിൽ നിന്ന് 532 റൺസും 17 വിക്കറ്റും 74 ഏകദിനത്തിൽ നിന്ന് 1584 റൺസും 72 വിക്കറ്റും 87 ടി20യിൽ നിന്ന് 1271 റൺസും 69 വിക്കറ്റുമാണ് വീഴ്‌ത്തിയത്.
Comments