തിരുവനന്തപുരം; തമ്മിലടി തുടരുന്നതിനിടെ അടുത്ത ഗോളടിച്ച് എംവിഡി. ഇത്തവണ തലസ്ഥാനത്തായിരുന്നു എംവിഡിയുടെ ഗോൾ പോസ്റ്റ്. പോസ്റ്റുമായി പോയ കെ.എസ്.ബി.യുടെ കരാർ വാഹനത്തിനാണ് എംവിഡി പിഴയിട്ടത്. എ.ഐ ക്യാമറ കണ്ടെത്തിയ നിയമ ലംഘനത്തിനാണ് പിഴ. 25,000 രൂപയാണ് തിരുവനന്തപുരം പേരൂക്കട സെക്ഷനിലെ കരാർ വാഹനത്തിന് പിഴയിട്ടത്.
അപകടകരമായ രീതിയിൽ വൈദ്യുതപോസ്റ്റ് വാഹനത്തിൽ കൊണ്ടുപോയതിനും, ഇൻഷ്വറൻസ്, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുകൾ ഇല്ലാതിരുന്നതിനുമാണ് പിഴയിട്ടിരിക്കുന്നത്. ജൂലൈ ആദ്യവാരം വൈദ്യുത ബിൽ അടക്കാത്തതിനാൽ കാസർകോട് കറന്തക്കാടുള്ള ആർടിഒ എൻഫോഴ്‌സ്‌മെന്റ് ഓഫീസിലെ ഫ്യൂസ് ഊരിയിരുന്നു. വൈദ്യുതി ഇല്ലാത്തതിനാൽ ഓഫീസ് പ്രവർത്തനം തടസപ്പെട്ടു. വയനാട് കൽപ്പറ്റയിൽ മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ് വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ വൈദ്യുതി കെഎസ്ഇബി വിച്ഛേദിച്ചിരുന്നു.
വാഹനത്തിൽ തോട്ടി കെട്ടിവെച്ച് പോയതിന് കെഎസ്ഇബിക്ക് എഐ ക്യാമറയുടെ നോട്ടീസ് ലഭിച്ചതും വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഫ്യൂസ് കെഎസ്ഇബി ഊരിയത്. കെ.എസ്.ഇ.ബി ലൈൻ വർക്കിനായി തോട്ടിയുമായി പോയ വാഹനമാണ് എ.ഐ കാമറയിൽ പതിഞ്ഞതിനെ തുടർന്നാണ് കെഎസ്ഇബിയുടെ ജീപ്പിന് മോട്ടോർ വാഹന വകുപ്പ് പിഴയിട്ടത്. ഇതിന് പിന്നാലെയാണ് 20,500 രൂപ പിഴ യൊടുക്കണമെന്ന് കാണിച്ച് മോട്ടോർവാഹനവകുപ്പ് കെഎസ്ഇബിയ്‌ക്ക് നോട്ടീസും അയച്ചു. അമ്പലവയൽ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലെ ജീവനക്കാർക്കായി വാടകയ്‌ക്കെടുത്ത ജീപ്പിനായിരുന്നു ഫൈൻ കിട്ടിയത്.
















Comments