ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -3 ബഹിരാകാശത്ത് സഞ്ചരിക്കുന്നത് പോളണ്ടിലെ ടെലസ്‌ക്കോപ്പിൽ കൂടി വീക്ഷിക്കുന്ന വീഡിയോ വൈറൽ. ചന്ദ്രനെ ലക്ഷ്യമാക്കിയുള്ള ചന്ദ്രയാൻ-3 അതിന്റെ 11-ാം ദിവസത്തിലുടെയാണ് സഞ്ചാരിക്കുന്നത്. അഞ്ചാം ഭ്രമണപഥം ഉയർത്തിയതിന് ശേഷം ഭൂമിയിൽ നിന്നും ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ഉയരാൻ ഒരുങ്ങുകയാണ് ചന്ദ്രയാൻ. ഭൂമിയിൽ ഒന്നേകാൽലക്ഷം കിലോമീറ്റർ ദൂരത്തിൽ വരെയാണ് പേടകത്തിന്റെ ഇപ്പോഴത്തെ സഞ്ചാരം. ഇതിനിടെ പേടകത്തെ നിരീക്ഷിച്ചിരിക്കുകയാണ് പോളിഷ് ടെലസ്‌കോപ്പ്.
ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണപഥത്തിൽ സഞ്ചരിക്കുന്ന പേടകത്തെ പോളണ്ടിലെ റോട്ടസ് (പനോപ്ടസ് -4) ദൂരദർശിനിയാണ് നിരീക്ഷിച്ചത്. അതിവേഗത്തിൽ നീങ്ങുന്ന ഒരു പൊട്ട് പോലെ പേടകത്തെ ദൃശ്യത്തിൽ കാണാം. പേടകത്തെ ദൃശ്യത്തിൽ പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്. ടെലസ്‌കോപ്പ് കൈകാര്യം ചെയ്യുന്ന സൈബില്ല ടെക്നോളജീസ് ഇക്കാര്യം ട്വിറ്റർ പേജിൽ പങ്കുവച്ചു. 8 സെക്കൻഡുളള വീഡിയോയാണ് ജിഫ് ഫോർമാറ്റിലൂടെ പുറത്ത് വിട്ടത്.
We’re thrilled to see #Chandrayan3 (@isro) observed by @astro_agn at ROTUZ (Panoptes-4) telescope (J. Gil Institute of Astronomy University of Zielona Góra), operated by @sybilla_tech . Trajectory via @coastal8049 with STRF by @cgbassa and members of the @SatNOGS . Godspeed! pic.twitter.com/8ifW94lOJQ
— Sybilla Technologies (@sybilla_tech) July 25, 2023
“>
ഓഗസ്റ്റ് ഒന്നോടെ ചന്ദ്രയാൻ-3 ഭൂമിയുടെ ഭ്രമണ വലയത്തിൽ നിന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തും. ഓഗസ്റ്റ് 23 ന് സോഫ്റ്റ് ലാൻഡിംഗ് നടത്തും വിധമാണ് ചന്ദ്രയാൻ പോകുന്നത്. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമാകാനൊരുങ്ങുകയാണ് ഇന്ത്യ. ജൂലൈ 14 നായിരുന്നു പേടകം വിക്ഷേപിച്ചത്. ചാന്ദ്രയാൻ ദൗത്യം വിജയകരമായി പൂർത്തീകരിച്ചാൽ, യുഎസ്, സോവിയറ്റ് യൂണിയൻ, ചൈന എന്നിവയ്‌ക്ക് പിന്നാലെ ചന്ദ്രനിൽ വിജയകരമായി സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ഐഎസ്ആർഒയുടെ ഭാവി ഇന്റർപ്ലാനറ്ററി ദൗത്യങ്ങളിലേക്കും അന്താരാഷ്‌ട്ര ബഹിരാകാശ ഏജൻസികളുമായുള്ള സഹകരണങ്ങളിലേക്കും ഈ ദൗത്യം സഹായകരമായി പ്രവർത്തിക്കും.
Comments