തൃശൂർ : അന്യസംസ്ഥാനത്തു നിന്നും തപാൽ മാർഗം കഞ്ചാവെത്തിച്ച് വില്പന നടത്തുന്ന സംഘം പിടിയിൽ. തൃശൂർ സ്വദേശി വിഷ്ണുവിനെയും കൂട്ടാളി ആഷികിനെയുമാണ് കൊച്ചിയിൽ നിന്നുള്ള കസ്റ്റംസ് സംഘം കസ്റ്റഡിയിലെടുത്തത്. പടിഞ്ഞാറേക്കോട്ടയിലെ പ്രോട്ടീൻ മാൾ എന്ന ഷോപ്പിന്റെയും രണ്ട് ജിംനേഷ്യങ്ങളുടെയും ഉടമയാണ് വിഷ്ണു. ഗുവാഹത്തിയിൽ നിന്നും സ്പീഡ് പോസ്റ്റ് വഴി കഞ്ചാവെത്തിച്ച് വാട്ട്‌സ്ആപ്പ് വഴിയായിരുന്നു ഇവർ കച്ചവടം നടത്തിരുന്നത്.
കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ഡോക്ടർമാരടക്കം നിരവധിപേർ ഇവരുടെ കസ്റ്റമർ ലിസ്റ്റിലുണ്ടെന്ന് വ്യക്തമായത്. ‘ഗ്രീൻ’ എന്ന വിളിപ്പേരുള്ള മുന്തിയ ഇനം കഞ്ചാവാണ് ഇവർ വില്പന നടത്തിയിരുന്നത്.
പോസ്റ്റ് ഓഫീസിലേക്ക് വ്യാജ വിലാസത്തിൽ വന്ന പാർസൽ, ഡെലിവറി ചെയ്യുന്നത് കസ്റ്റംസ് തടഞ്ഞു. തുടർന്ന് പ്രതികളുടെ ഫോൺ നമ്പർ ഉപയോഗിച്ചാണ് ഇവരിലേക്കെത്തിച്ചേർന്നത്. ഗുവാഹത്തി കസ്റ്റംസിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്ന് കസ്റ്റംസ് അസിസ്ന്റ് കമ്മീഷണർ ദേശാനന്ദൻ പറഞ്ഞു.പ്രോട്ടീൻ മാളിൽ നിന്നും ആഷികിനെ കൂട്ടിക്കൊണ്ടുപോയി അഞ്ചു കിലോ കഞ്ചാവടങ്ങുന്ന പെട്ടി പോലീസ് കണ്ടെടുത്തു. കസ്റ്റഡിയിലെടുത്ത പ്രതികളെ ഉടൻ കോടതിയിൽ ഹാജരാക്കുമെന്നും ഇതുമായി ബന്ധപ്പെട്ട അന്വേഷണം തുടരുമെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
















Comments