തപാൽ മാർഗം എത്തുന്നത് കത്തല്ല, കഞ്ചാവ്; കസ്റ്റമർ ലിസ്റ്റിൽ ഡോക്ടർമാരടക്കം നിരവധിപേർ, അവസാനം ആഷികും വിഷ്ണുവും പോലീസ് വലയിൽ..
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തപാൽ മാർഗം എത്തുന്നത് കത്തല്ല, കഞ്ചാവ്; കസ്റ്റമർ ലിസ്റ്റിൽ ഡോക്ടർമാരടക്കം നിരവധിപേർ, അവസാനം ആഷികും വിഷ്ണുവും പോലീസ് വലയിൽ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2023, 08:02 am IST
FacebookTwitterWhatsAppTelegram

തൃശൂർ : അന്യസംസ്ഥാനത്തു നിന്നും തപാൽ മാർഗം കഞ്ചാവെത്തിച്ച് വില്പന നടത്തുന്ന സംഘം പിടിയിൽ. തൃശൂർ സ്വദേശി വിഷ്ണുവിനെയും കൂട്ടാളി ആഷികിനെയുമാണ് കൊച്ചിയിൽ നിന്നുള്ള കസ്റ്റംസ് സംഘം കസ്റ്റഡിയിലെടുത്തത്. പടിഞ്ഞാറേക്കോട്ടയിലെ പ്രോട്ടീൻ മാൾ എന്ന ഷോപ്പിന്റെയും രണ്ട് ജിംനേഷ്യങ്ങളുടെയും ഉടമയാണ് വിഷ്ണു. ഗുവാഹത്തിയിൽ നിന്നും സ്പീഡ് പോസ്റ്റ് വഴി കഞ്ചാവെത്തിച്ച് വാട്ട്‌സ്ആപ്പ് വഴിയായിരുന്നു ഇവർ കച്ചവടം നടത്തിരുന്നത്.

കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ഡോക്ടർമാരടക്കം നിരവധിപേർ ഇവരുടെ കസ്റ്റമർ ലിസ്റ്റിലുണ്ടെന്ന് വ്യക്തമായത്. ‘ഗ്രീൻ’ എന്ന വിളിപ്പേരുള്ള മുന്തിയ ഇനം കഞ്ചാവാണ് ഇവർ വില്പന നടത്തിയിരുന്നത്.

പോസ്റ്റ് ഓഫീസിലേക്ക് വ്യാജ വിലാസത്തിൽ വന്ന പാർസൽ, ഡെലിവറി ചെയ്യുന്നത് കസ്റ്റംസ് തടഞ്ഞു. തുടർന്ന് പ്രതികളുടെ ഫോൺ നമ്പർ ഉപയോഗിച്ചാണ് ഇവരിലേക്കെത്തിച്ചേർന്നത്. ഗുവാഹത്തി കസ്റ്റംസിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്ന് കസ്റ്റംസ് അസിസ്ന്റ് കമ്മീഷണർ ദേശാനന്ദൻ പറഞ്ഞു.പ്രോട്ടീൻ മാളിൽ നിന്നും ആഷികിനെ കൂട്ടിക്കൊണ്ടുപോയി അഞ്ചു കിലോ കഞ്ചാവടങ്ങുന്ന പെട്ടി പോലീസ് കണ്ടെടുത്തു. കസ്റ്റഡിയിലെടുത്ത പ്രതികളെ ഉടൻ കോടതിയിൽ ഹാജരാക്കുമെന്നും ഇതുമായി ബന്ധപ്പെട്ട അന്വേഷണം തുടരുമെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

 

Tags: KochiVishnuDRUGS USAGE
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies