നീതിദേവതയെ വികലമായി ചിത്രീകരിച്ച് ഫ്‌ളക്‌സ്; ചവറയിലെ സർക്കാർ കോളേജിലെ എസ്എഫ്‌ഐ യൂണിറ്റിനെതിരെ പോലീസിൽ പരാതി നൽകി  എബിവിപി

Published by
Janam Web Desk

കൊല്ലം: ചവറ ബേബി ജോൺ മെമ്മോറിയൽ ഗവൺമെൻറ് കോളേജിൽ നീതിദേവതയെ വികലമായി ചിത്രീകരിച്ച് എസ്എഫ്‌ഐയുടെ ഫ്‌ളക്‌സ്. ആർഎസ്എസിനെതിരെ കൊലവിളി മുഴക്കി കൊണ്ടുള്ള ഫ്‌ളക്‌സും എസ്എഫ്‌ഐ കോളേജിൽ സ്ഥാപിച്ചിട്ടുണ്ട്. എസ്എഫ്‌ഐക്കെതിരെ  എബിവിപി ചവറ പോലീസിൽ പരാതി നൽകി.

കഴിഞ്ഞ ദിവസമാണ് എസ്എഫ്‌ഐ ചവറ ഏരിയ കമ്മിറ്റി കോളേജിനുള്ളിൽ ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിച്ചത്. ആർഎസ്എസിനെതിരെ കൊലവിളി മുഴക്കിക്കൊണ്ടുള്ള സന്ദേശങ്ങളാണ് ഫ്‌ളക്‌സുകളിൽ ഒന്ന്. നീതിദേവതയെ തീർത്തും വികലമായി ചിത്രീകരിച്ച് കൊണ്ടുള്ളതാണ് മറ്റൊരു ഫ്‌ളക്‌സ്. നീതിദേവത എന്ന സങ്കല്പത്തെ തീർത്തും അവഹേളിക്കുന്ന തരത്തിലുള്ള ഫ്‌ളക്‌സ് ബോർഡുകൾ നീക്കം ചെയ്യണമെന്ന് എബിവിപി ആവശ്യപ്പെട്ടു.

എസ്എഫ്‌ഐക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് എബിവിപി ചവറ പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഉദ്യോഗസ്ഥർ കോളേജിൽ എത്തി ഫ്‌ളക്‌സുകൾ നിരീക്ഷിച്ചു.

Share
Leave a Comment