ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ആർഡിഎക്സിന്റെ ആദ്യ ഗാനം പുറത്തിറങ്ങി. ‘ഹലബല്ലു’ എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ റിലീസ് ചെയ്തത്. ആക്ഷനും സ്റ്റെലും കോർത്തിണക്കി അടിപൊളി നൃത്ത ചുവടുകളുമായാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്.
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ഒരുക്കുന്ന ഫാമിലി ആക്ഷൻ ചിത്രത്തിലെ ഈ ഗാനം ഒരുക്കിയിരിക്കുന്നത് സാം സി.എസ് ആണ്. മഞ്ജു ബെന്നി ദയാൽ, രഞ്ജിത്ത് കെ ഗോവിന്ദ്, നരേഷ് അയ്യർ, സാം സി എസ് എന്നിവർ ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് മനു മഞ്ജിത്താണ്.
അന്യഭാഷാ ചിത്രങ്ങളോട് സാമിപ്യമുള്ള മാസ്സ് ആക്ഷൻ ഫാമിലി ഡ്രാമയായിരിക്കും ആർഡിഎക്സ്. ഓണം റിലീസായി ആഗസ്റ്റ് 25നാണ് സിനിമ റിലീസ് ചെയ്യുന്നത്. മലയാളസിനിമയെ ലോകസിനിമയ്‌ക്ക് മുമ്പിൽ ഉയർത്തിപ്പിടിച്ച ചിത്രമായ മിന്നൽ മുരളി, കൂടാതെ ബാംഗ്ലൂർ ഡേയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങി ഒട്ടനവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിലാണ് ആർ ഡി എക്‌സ് (റോബർട്ട് ഡോണി സേവ്യർ) എത്തുന്നത്. ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത് നവാഗതനായ നഹാസ് ഹിദായത്താണ്. ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ.
















Comments