മുംബൈ; കാറിൽ യാത്ര ചെയ്തിരുന്ന യുവതിയെ പിന്തുടർന്ന് അസഭ്യം പറയുകയും ലൈംഗിക ചേഷ്ടകൾ കാട്ടുകയും ചെയ്ത മൂന്ന് യുവാക്കൾക്കായി തെരച്ചിൽ. 16ന് രാത്രി മുംബൈ വിക്രോളി പാർക്കിന് സമീപത്തെ റോഡിലായിരുന്നു സംഭവം. വീഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
യുവതിയും ഭർത്താവും കാറിൽ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. ഹെൽമെറ്റ് ധരിക്കാത്ത മൂന്ന് യുവാക്കളുടെ വീഡിയോയാണ് യുവതി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചത്. ഇവരെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
I was harassed and abused my 3 random guys. Filed an FIR in tilak nagar police station. They took 4 hrs to file an FIR and later said the area is under vp ngr police stn. Called vp ngr stn few times they have no answer. No action has been taken yet. @MumbaiPolice @CPMumbaiPolice pic.twitter.com/oZradgpTn6
— Sonal Shetty (@sassysonal2010) July 26, 2023
“>
അതേസമയം ജൂലൈ 27 ആയിട്ടും പോലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് യുവതി ആരോപിച്ചു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ നാലുമണിക്കൂറിന് മേലെ എടുത്തുവെന്നും വി.പി നഗർ സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ ഇവിടുത്തെ പോലീസുകാർ ഒരു ഇപടപെടലും നടത്തിയില്ലെന്നും യുവതി പങ്കുവച്ച വീഡിയോയിൽ പറയുന്നു.
Comments