ജയ്പ്പൂർ: പ്രധാനമന്ത്രിയുടെ പരിപാടിയിൽ സംസാരിക്കാൻ അനുവദിച്ചില്ലെന്ന് ആരോപിച്ച രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ വാദത്തിന്റെ മുനയൊടിച്ച് പിഎംഒ. മുഖ്യമന്ത്രിയുടെ വാദത്തെ പിഎംഒ തള്ളി. ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയാണ് പിഎംഒ പ്രതികരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനത്തെ പരിപാടിയിൽ നിന്ന് മുൻകൂട്ടി നിശ്ചയിച്ച തന്റെ 3 മിനിറ്റ് പ്രസംഗം നീക്കം ചെയ്തുവെന്നായിരുന്നു ഗെഹ്‌ലോട്ടിന്റെ വാദം. എന്നാൽ രാജസ്ഥാൻ മുഖ്യമന്ത്രിയോട് കാര്യങ്ങൾ വ്യക്തമാക്കിയെന്നും പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണിച്ചിരുന്നവെന്നും പക്ഷെ മുഖ്യമന്ത്രിയുടെ ഓഫീസ് ക്ഷണം നിരസിക്കുകയായിരുന്നുവെന്നും മറുപടി ട്വീറ്റിൽ പിഎംഒ അറിയിച്ചു.
‘ഇന്ന് നിങ്ങൾ രാജസ്ഥാൻ സന്ദർശിക്കുകയാണ്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച എന്റെ 3 മിനിറ്റ് പ്രസംഗം നിങ്ങളുടെ ഓഫിസ് പരിപാടിയിൽനിന്ന് നീക്കം ചെയ്തു. അതിനാൽ എനിക്ക് നിങ്ങളെ പ്രസംഗത്തിലൂടെ സ്വാഗതം ചെയ്യാൻ കഴിയില്ല. അതിനാൽ ഞാൻ ഈ ട്വീറ്റിലൂടെ ഞാൻ നിങ്ങളെ രാജസ്ഥാനിലേക്ക് സ്വാഗതം ചെയ്യുന്നു’, ”പരിപാടിയിലെ പ്രസംഗത്തിലൂടെ ഉന്നയിക്കാനുള്ള ആവശ്യങ്ങൾ ട്വീറ്റിലൂടെ ഞാൻ മുന്നോട്ട് വയ്‌ക്കുന്നു. 6 മാസത്തിനുള്ളിൽ നടത്തുന്ന ഈ ഏഴാമത് യാത്രയിൽ നിങ്ങൾ അവ പൂർത്തിയാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’ ഗെഹ്‌ലോട്ട് ട്വീറ്റ് ചെയ്തു.
श्री @ashokgehlot51 जी,
प्रोटोकॉल के अनुसार आपको विधिवत आमंत्रित किया गया था और आपका भाषण भी रखा गया था। लेकिन आपके ऑफिस ने बताया कि आप शामिल नहीं हो पाएंगे।
प्रधानमंत्री @narendramodi की पिछली यात्राओं के दौरान भी आपको हमेशा आमंत्रित किया गया है और आपकी गरिमामयी उपस्थिति भी… pic.twitter.com/6MxBLmwcWq
— PMO India (@PMOIndia) July 27, 2023
ഗെഹ്‌ലോട്ടിന്റെ ട്വീറ്റിന് മറുപടിയുമായി പിഎംഒ രംഗത്ത് എത്തി. പരിപാടിയിൽ പങ്കെടുക്കാൻ ഗെഹ്‌ലോട്ടിനെ സ്വാഗതം ചെയ്യുന്നതായി പ്രധാനമന്ത്രിയുടെ ഓഫിസ് ട്വീറ്റ് ചെയ്തു. ”പ്രോട്ടോക്കോൾ പ്രകാരം, താങ്കളെ ക്ഷണിച്ചിരുന്നു. പ്രസംഗത്തിന് സമയവും ഷെഡ്യൂൾ ചെയ്തു. പക്ഷേ, താങ്കൾക്ക് പങ്കെടുക്കാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് തന്നെയാണ് അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുൻ സംസ്ഥാന സന്ദർശനങ്ങളിലും താങ്കളെ ക്ഷണിക്കുകയും താങ്കൾ പങ്കെടുക്കുകയും ചെയ്തിരുന്നു. ഈ പരിപാടിയിലും പങ്കെടുക്കാൻ സ്വാഗതം ചെയ്യുന്നു” – പിഎംഒ ഗെഹ്‌ലോട്ടിന്റെ ട്വീറ്റിന് മറുപടിയായി പറഞ്ഞു. ഇതോടെ അശോക് ഗെഹ്‌ലോട്ടിന്റെ വാദം പൊളിഞ്ഞു.
माननीय प्रधानमंत्री श्री नरेन्द्र मोदी जी,
आज आप राजस्थान पधार रहे हैं। आपके कार्यालय PMO ने मेरा पूर्व निर्धारित 3 मिनट का संबोधन कार्यक्रम से हटा दिया है इसलिए मैं आपका भाषण के माध्यम से स्वागत नहीं कर सकूंगा अतः मैं इस ट्वीट के माध्यम से आपका राजस्थान में तहेदिल से स्वागत करता…— Ashok Gehlot (@ashokgehlot51) July 27, 2023
Comments