സഹോദരൻ ശതകോടീശ്വരനും ലോകമറിയുന്ന ഇതിഹാസ ക്രിക്കറ്ററും, പക്ഷേ സഹോദരി നയിക്കുന്നത് ലളിത ജീവിതം; അറിയാം ജയന്തിഗുപ്തയുടെ വിശേഷങ്ങൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സഹോദരൻ ശതകോടീശ്വരനും ലോകമറിയുന്ന ഇതിഹാസ ക്രിക്കറ്ററും, പക്ഷേ സഹോദരി നയിക്കുന്നത് ലളിത ജീവിതം; അറിയാം ജയന്തിഗുപ്തയുടെ വിശേഷങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2023, 02:46 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ ക്രിക്കറ്റ് ചരിത്ര താളുകളിൽ സുവർണ ലിപികളിൽ ആലേഖനം ചെയ്ത പേരാണ് മുൻ ക്യാപ്റ്റൻ എംഎസ് ധോണിയുടേത്.മറ്റൊരു ക്രിക്കറ്റർക്കും അവകാശപ്പെടാനാവാത്ത പലനേട്ടങ്ങളും കൈപിടിയിലൊതുക്കിയ താരം സമ്പത്തിന്റെ കാര്യത്തിലും ലോക ക്രിക്കറ്റർമാരിൽ മുൻനിരയിലാണ്. ചെന്നൈ സൂപ്പർകിംഗ്‌സ് നായകന് ഇപ്പോഴും പ്രതിവർഷം 50 കോടി രൂപയുടെ വരുമാനമുണ്ടെന്നാണ് വിലയിരുത്തൽ. താരത്തിന്റെ സമ്പത്തിന്റെ മൂല്യം 1000 കോടിക്ക് മുകളിലെന്നാണ് റിപ്പോർട്ടുകൾ.

മിഡിൽക്ലാസ് കുടുംബത്തിൽ നിന്ന് വളർന്ന ധോണിയുടെ കഥ ഏറക്കുറെ ‘ധോണി ദി അൺ ടോൾഡ് സ്‌റ്റോറി’യെന്ന ചിത്രത്തിലൂടെ പുറംലോകം അറിഞ്ഞിട്ടുണ്ട്. എന്നാൽ ക്രിക്കറ്റിൽ ഇതിഹാസമായി വളർന്ന ശേഷം ധോണിയുടെ കുടുംബത്തെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും പുറത്തെത്തിയിരുന്നില്ല. ആകെക്കൂടി വിവരങ്ങൾ പുറത്തുവരുന്നത് ഭാര്യ സാക്ഷിയെയും മകൾ സിവയെയും പറ്റി മാത്രമാണ്.

ധോണിയുടെ സഹോദരങ്ങൾ പ്രശസ്തി ആഗ്രഹിക്കാതെ സ്വകാര്യ ജീവിതം നയിക്കാനാഗ്രഹിക്കുന്നവരാണ് എന്നതാണ് ഇതിന് കാരണം. ധോണിക്കു നരേന്ദ്രസിംഗ് ധോണിയെന്ന ഒരു ചേട്ടനും ജയന്തി ഗുപ്തയെന്ന മൂത്ത സഹോദരിയുമുണ്ട്. ഇരുവരും തീരെ പ്രശസ്തി ആഗ്രഹിക്കുന്നില്ല. പാൻസിംഗ് ധോണിയുടെയും ദേവകി ദേവിയുടെയും ഏക മകളാണ് ഇവർ. ജയന്തിയുടെ യഥാർഥ വയസ്സിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. എങ്കിലും ധോണിയേക്കാൾ 3-4 വയസിനെങ്കിലും മുതിർന്നതാണ് ജയന്തിയെന്നാണ് വിവരം.

ധോണിയുടെ കായിക ജീവിതത്തിന് ഏറ്റവും അധികം പിന്തുണ നൽകിയത് ജയന്തിയെന്ന സഹോദരിയാണ്. അത് ധോണിയുടെ ജീവിതം ആധാരമാക്കി പുറത്തിറങ്ങിയ ചിത്രത്തിലും അടിവരയിട്ട് പറയുന്നു. പിതാവ് സംശയിക്കുമ്പോഴും ചേച്ചിയാണ് ധോണിയെ മുറുകെ പിടിക്കുന്നത്. ക്രിക്കറ്റിൽ ഒന്നില്ലാതെ നേട്ടങ്ങളെല്ലാം എത്തിപ്പിടിച്ച ധോണിയുടെ ജീവിതം ഇപ്പോൾ ഭാവിതാരങ്ങളുടെ ഒരു പാഠപുസ്തകവും പ്രചോദനവുമാണ്.

സോഷ്യൽ മീഡിയയിൽ നിന്ന് ഒഴിഞ്ഞും മാദ്ധ്യമങ്ങൾക്ക് മുഖം നൽകാതെയു ജീവിക്കുന്ന ജയന്തി ഇപ്പോൾ ജൻമനാടായ ജാർഖണ്ഡിലെ റാഞ്ചിയിലുള്ള ഒരു പബ്ലിക് സ്‌കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപികയാണ്. ധോണിയുടെ ഉറ്റ സുഹൃത്തുക്കളിൽ ഒരാളായ ഗൗതം ഗുപ്തയെയാണ് ജയന്തി വിവാഹം കഴിച്ചിരിക്കുന്നത്. റാഞ്ചി സ്വദേശിയായ അദ്ദേഹം ചെറുപ്പനാൾ മുതൽ ധോണിയുടെ ഏറ്റവുമടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു. കരിയറിന്റെ തുടക്കകാലത്തു ജില്ലാ, സംസ്ഥാന ടീമുകൾക്കു വേണ്ടി ധോണി കളിച്ചിരുന്ന കാലത്തു ഗൗതം ഗുപ്ത ഏറെ സഹായിക്കുകയും പ്രതിസന്ധി ഘട്ടങ്ങളിൽ പിന്തുണയ്‌ക്കുകയും ചെയ്തിരുന്നു. പിന്നീട് ധോണിയുടെ ചേച്ചിയെ വിവാഹം കഴിച്ച ഗൗതം അവരുടെ കുടുംബാംഗങ്ങളിൽ ഒരാളായി മാറുകയും ചെയ്യുകയായിരുന്നു.

 

 

Tags: LifeStory
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies