ബെയ്ജിങ്: സീമാ ഹൈദറിന് ശേഷം അതിർത്തികൾ ഭേതിച്ച്് പ്രണയ സാഫല്യത്തിനായി ചൈനയിൽനിന്ന്് അതിർത്തി കടന്ന് യുവതി. സ്നാപ് ചാറ്റ് വഴിയാണ് യുവതി പാകിസ്താൻ യുവാവുമായി പ്രണയത്തിലായത്. നേരത്തെ പബ്ജി വഴി പ്രണയിച്ച് പാകിസ്താനിൽ നിന്നെത്തിയ സീമ ഹൈദറും ഫേസ്ബുക് വഴി പരിചയപ്പെട്ട യുവാവിനെ കാണാൻ പാകിസ്താനിലെത്തിയ അഞ്ജുവും വിവാഹം കഴിച്ചിരുന്നു.
ഇപ്പോഴിതാ ചൈനീസ് സ്വദേശിയായ യുവതിയുടെയും പാക് യുവാവിന്റെയും പ്രണയകഥയാണ് വാർത്തകളിൽ നിറയുന്നത്. യുവതിയുടെ പേര് ഗാവോ ഫെങ് എന്നാണ്. മൂന്നുമാസത്തെ സന്ദർശക വിസയിലാണ് 21 വയസുള്ള ഫെങ് 18കാരൻ ജാവേദിനെ കാണാൻ പാകിസ്താനിലെത്തിയിരിക്കുന്നത്. ഖൈബർ പഖ്തൂങ്ക്വായാണ് യുവാവിന്റെ സ്വദേശം. അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന മേഖലയായതിനാൽ സുരക്ഷ കാരണങ്ങളാൽ ജാവേദ് ചൈനീസ് യുവതിയെ ബന്ധുവീട്ടിലേക്കാണ് കൂട്ടിക്കൊണ്ടുപോയത്.
മൂന്ന് വർഷം മുൻപാണ് ഇരുവരും സ്നാപ് ചാറ്റ് വഴി പരിചയപ്പെട്ടത്. സ്വഹൃദത്തിലായിരുന്ന ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. പ്രണയസാഫല്യത്തിനായി പാകിസ്താനിൽ എത്തിയ യുവതി മതിയായ രേഖകളുമായാണ് എത്തിയതെന്ന് പാക് അധികൃതർ പറയുന്നു.
Comments