“സര്‍വ്വയജ്ഞ തപോദാന
വേദാഭ്യാസൈശ്ചയദ്ഫലം
തത്ഫലം ലഭതേ സദ്യോ
രുദ്രാക്ഷാണാം ച ധാരണാത്”
(സര്‍വ്വയജ്ഞങ്ങളും തപസ്സും ദാനവും വേദാഭ്യാസവും കൊണ്ട് എന്ത് ഫലം ഉണ്ടാകുമോ ആ ഫലം കേവലം രുദ്രാക്ഷധാരണത്താല്‍ മാത്രം പെട്ടെന്ന് ലഭ്യമാവും.)
ദേവീഭാഗവതമഹാപുരാണത്തിലെ ഈയൊരൊറ്റ ശ്ലോകം മതിയാകും രുദ്രാക്ഷത്തിന് സനാതനധര്‍മ്മത്തിന്റെ അനുഷ്ഠാനങ്ങളില്‍ ഉള്ള സ്ഥാനം മനസിലാക്കാന്‍. മനുഷ്യസമൂഹത്തിന് പ്രകൃതിയുടെ വരദാനമായി ലഭിച്ചതാണ് രുദ്രാക്ഷം. പൗരാണിക ശാസ്ത്രങ്ങളായ തന്ത്രവും വേദവും പുരാണങ്ങളുമെല്ലാം ത െരുദ്രാക്ഷത്തിന്റെ ധാരണത്തിനും ഔഷധരൂപത്തിലുള്ള ഉപയോഗത്തിനും പ്രത്യേകം സ്ഥാനം കല്‍പ്പിച്ചിട്ടുണ്ട്. മഹാമനീഷികളായ ഋഷിപരമ്പരകളും ശൈവം വൈഷ്ണവം ശാക്തേയം കൗമാരം ഗാണപത്യം സൗരം മുതലായ ഷഡ്മതങ്ങളും വ്യത്യസ്ത മുഖങ്ങളുള്ള രുദ്രാക്ഷങ്ങളെ ശാസ്ത്രീയ വിശകലനത്തിലൂടെ വ്യക്തികള്‍ക്ക് ധരിക്കാനും സ്ഥാപിച്ചു പൂജിക്കുന്നതിനും കല്‍പിച്ച് അനുഗ്രഹിച്ചിരുന്നു.
സര്‍വ്വജ്ഞത്വം നേടി ശുദ്ധബോധരൂപമായ പരമാത്മാവിലേക്ക് ലയിച്ചു ചേരുന്നതാണ് മോക്ഷം. അതിനുള്ള ഉപായങ്ങളാണ് എല്ലാ സാധനകളും. യാതൊരു സാധനയും ചെയ്യാത്തവനു പോലും അദ്ധ്യാത്മിക ഉത്കര്‍ഷം ഉണ്ടാവാനും അതുവഴി ഉയര്‍ ബോധതലത്തിലെത്താനും ഉതകുന്നതാണ് രുദ്രാക്ഷത്തിന്റെ ശാസ്ത്രീയവും കൃത്യതയാര്‍തുമായ ഉപയോഗം.
രുദിനെ ദ്രവിപ്പിക്കുവനാണ് രുദ്രന്‍. രുദ് എാല്‍ രോഗം, ദു:ഖം എാണ് അര്‍ത്ഥം. ദ്രവിപ്പിക്കുക എന്നാല്‍ ഇല്ലാതാക്കുക. രുദ്രന്‍ പ്രപഞ്ച വിധാതാവും സൃഷ്ടി സ്ഥിതി സംഹാരം തിരോധാനം ലയം എന്നീ പഞ്ചകൃത്യങ്ങള്‍ക്കും നാഥനുമാവുന്നു. ഈ രുദ്രന്റെ അക്ഷങ്ങള്‍ അഥവാ കണ്ണുകള്‍ ആണ് രുദ്രാക്ഷം.
ഇന്ദ്രിയങ്ങളില്‍ വച്ചേറ്റവും ഉത്തമമായതാണ് നയനേന്ദ്രിയം. ശ്രീരുദ്രന്റെ ഉത്തമേന്ദ്രിയങ്ങളായ നേത്രങ്ങള്‍ രുദ്രാക്ഷധാരിയോടൊപ്പം നിന്ന് ശരിതെറ്റുകള്‍ വേര്‍തിരിച്ച് നന്മയുടെ മാര്‍ഗ്ഗത്തിലേയ്‌ക്ക് നയിക്കുന്ന റഡാറുകളായി പ്രവര്‍ത്തിക്കുന്നു. രുദ്രാക്ഷത്തിന് ഇത്രയേറെ മാഹാത്മ്യം ഉണ്ടായിരുന്നിട്ടും അത് ധരിക്കുന്ന ആളുകള്‍ വളരെ കുറവാണ്. കാലപ്രവാഹത്തില്‍ നമ്മുടെ നാട്ടില്‍ പ്രചാരത്തില്‍ വന്ന കപടശാസ്ത്രബോധവും പാരമ്പര്യ നിഷേധവും മൂലം രുദ്രാക്ഷധാരണത്തിന്റെ മഹത്വവും വിസ്മൃതിയിലാണ്ടുപോയി, സെമറ്റിക് മതങ്ങളില്‍ നിന്നുള്ള ശരിതെറ്റുകളെ അടിസ്ഥാനമാക്കിയുള്ള ധാരണകളാണ് ഹൈന്ദവസമൂഹത്തില്‍ കടന്നു കൂടിയിട്ടുള്ള അന്ധവിശ്വാസങ്ങളുടെ മൂലകാരണം. ശരിയായ ധര്‍മ്മബോധമുള്ളവര്‍ അന്ധവിശ്വാസത്തില്‍ നിന്നു മുക്തരാണ്.
തുടരും
എഴുതിയത്
എൻ ജി മുരളി കോസ്‌മോകി
റെയ്കി ഗ്രാൻഡ് മാസ്റ്റർ, 23 വർഷമായി റെയ്കി പഠിപ്പിക്കുന്നു. പഞ്ചഗവ്യ ചികിസയിലും രുദ്രാക്ഷ തെറാപ്പിയിലും ഗവേഷണം ചെയ്യുന്നു. തൃപ്പൂണിത്തുറ സ്വദേശം.
ഫോൺ: 88480 48241
94470 75775
















Comments