രുദ്രാക്ഷത്തിന്റെ പ്രാധാന്യം - രുദ്രാക്ഷമാഹാത്മ്യം ഭാഗം ഒന്ന്
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

രുദ്രാക്ഷത്തിന്റെ പ്രാധാന്യം – രുദ്രാക്ഷമാഹാത്മ്യം ഭാഗം ഒന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2023, 10:04 pm IST
Facebook
Twitter
WhatsAppTelegram

“സര്‍വ്വയജ്ഞ തപോദാന
വേദാഭ്യാസൈശ്ചയദ്ഫലം
തത്ഫലം ലഭതേ സദ്യോ
രുദ്രാക്ഷാണാം ച ധാരണാത്”
(സര്‍വ്വയജ്ഞങ്ങളും തപസ്സും ദാനവും വേദാഭ്യാസവും കൊണ്ട് എന്ത് ഫലം ഉണ്ടാകുമോ ആ ഫലം കേവലം രുദ്രാക്ഷധാരണത്താല്‍ മാത്രം പെട്ടെന്ന് ലഭ്യമാവും.)

ദേവീഭാഗവതമഹാപുരാണത്തിലെ ഈയൊരൊറ്റ ശ്ലോകം മതിയാകും രുദ്രാക്ഷത്തിന് സനാതനധര്‍മ്മത്തിന്റെ അനുഷ്ഠാനങ്ങളില്‍ ഉള്ള സ്ഥാനം മനസിലാക്കാന്‍. മനുഷ്യസമൂഹത്തിന് പ്രകൃതിയുടെ വരദാനമായി ലഭിച്ചതാണ് രുദ്രാക്ഷം. പൗരാണിക ശാസ്ത്രങ്ങളായ തന്ത്രവും വേദവും പുരാണങ്ങളുമെല്ലാം ത െരുദ്രാക്ഷത്തിന്റെ ധാരണത്തിനും ഔഷധരൂപത്തിലുള്ള ഉപയോഗത്തിനും പ്രത്യേകം സ്ഥാനം കല്‍പ്പിച്ചിട്ടുണ്ട്. മഹാമനീഷികളായ ഋഷിപരമ്പരകളും ശൈവം വൈഷ്ണവം ശാക്തേയം കൗമാരം ഗാണപത്യം സൗരം മുതലായ ഷഡ്മതങ്ങളും വ്യത്യസ്ത മുഖങ്ങളുള്ള രുദ്രാക്ഷങ്ങളെ ശാസ്ത്രീയ വിശകലനത്തിലൂടെ വ്യക്തികള്‍ക്ക് ധരിക്കാനും സ്ഥാപിച്ചു പൂജിക്കുന്നതിനും കല്‍പിച്ച് അനുഗ്രഹിച്ചിരുന്നു.

സര്‍വ്വജ്ഞത്വം നേടി ശുദ്ധബോധരൂപമായ പരമാത്മാവിലേക്ക് ലയിച്ചു ചേരുന്നതാണ് മോക്ഷം. അതിനുള്ള ഉപായങ്ങളാണ് എല്ലാ സാധനകളും. യാതൊരു സാധനയും ചെയ്യാത്തവനു പോലും അദ്ധ്യാത്മിക ഉത്കര്‍ഷം ഉണ്ടാവാനും അതുവഴി ഉയര്‍ ബോധതലത്തിലെത്താനും ഉതകുന്നതാണ് രുദ്രാക്ഷത്തിന്റെ ശാസ്ത്രീയവും കൃത്യതയാര്‍തുമായ ഉപയോഗം.

രുദിനെ ദ്രവിപ്പിക്കുവനാണ് രുദ്രന്‍. രുദ് എാല്‍ രോഗം, ദു:ഖം എാണ് അര്‍ത്ഥം. ദ്രവിപ്പിക്കുക എന്നാല്‍ ഇല്ലാതാക്കുക. രുദ്രന്‍ പ്രപഞ്ച വിധാതാവും സൃഷ്ടി സ്ഥിതി സംഹാരം തിരോധാനം ലയം എന്നീ പഞ്ചകൃത്യങ്ങള്‍ക്കും നാഥനുമാവുന്നു. ഈ രുദ്രന്റെ അക്ഷങ്ങള്‍ അഥവാ കണ്ണുകള്‍ ആണ് രുദ്രാക്ഷം.

ഇന്ദ്രിയങ്ങളില്‍ വച്ചേറ്റവും ഉത്തമമായതാണ് നയനേന്ദ്രിയം. ശ്രീരുദ്രന്റെ ഉത്തമേന്ദ്രിയങ്ങളായ നേത്രങ്ങള്‍ രുദ്രാക്ഷധാരിയോടൊപ്പം നിന്ന് ശരിതെറ്റുകള്‍ വേര്‍തിരിച്ച് നന്മയുടെ മാര്‍ഗ്ഗത്തിലേയ്‌ക്ക് നയിക്കുന്ന റഡാറുകളായി പ്രവര്‍ത്തിക്കുന്നു. രുദ്രാക്ഷത്തിന് ഇത്രയേറെ മാഹാത്മ്യം ഉണ്ടായിരുന്നിട്ടും അത് ധരിക്കുന്ന ആളുകള്‍ വളരെ കുറവാണ്. കാലപ്രവാഹത്തില്‍ നമ്മുടെ നാട്ടില്‍ പ്രചാരത്തില്‍ വന്ന കപടശാസ്ത്രബോധവും പാരമ്പര്യ നിഷേധവും മൂലം രുദ്രാക്ഷധാരണത്തിന്റെ മഹത്വവും വിസ്മൃതിയിലാണ്ടുപോയി, സെമറ്റിക് മതങ്ങളില്‍ നിന്നുള്ള ശരിതെറ്റുകളെ അടിസ്ഥാനമാക്കിയുള്ള ധാരണകളാണ് ഹൈന്ദവസമൂഹത്തില്‍ കടന്നു കൂടിയിട്ടുള്ള അന്ധവിശ്വാസങ്ങളുടെ മൂലകാരണം. ശരിയായ ധര്‍മ്മബോധമുള്ളവര്‍ അന്ധവിശ്വാസത്തില്‍ നിന്നു മുക്തരാണ്.

തുടരും
എഴുതിയത്

എൻ ജി മുരളി കോസ്‌മോകി
റെയ്കി ഗ്രാൻഡ് മാസ്റ്റർ, 23 വർഷമായി റെയ്കി പഠിപ്പിക്കുന്നു. പഞ്ചഗവ്യ ചികിസയിലും രുദ്രാക്ഷ തെറാപ്പിയിലും ഗവേഷണം ചെയ്യുന്നു. തൃപ്പൂണിത്തുറ സ്വദേശം.

ഫോൺ: 88480 48241
                  94470 75775

Tags: SUBRudrakshaNG Murali CosmokiRudraksha Mahatmyam
Share
Tweet
SendShare

More News from this section

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ആറന്മുള വള്ളസദ്യ പുനരാരംഭിച്ചു; പമ്പയിലെ ജലനിരപ്പ് കുറഞ്ഞതോടെ പള്ളിയോടങ്ങൾ തിരിച്ചെത്തി; ഭക്തജന തിരക്ക് കൂടുന്നു

ഇരുട്ടകറ്റുന്ന വെളിച്ചം:അജ്ഞാന തിമിരമകറ്റിയ ഗുരുപാദം; അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് ജ്ഞാനത്തിന്റെ പ്രകാശത്തിലേക്ക് നയിക്കുന്ന ഗുരു പൂർണ്ണിമ

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

Latest News

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

പയ്യന്നൂർ പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

ഗംഗാ എക്സ്പ്രസ് വേ ഹരിദ്വാർ വരെ നീട്ടും; 10,761 കോടിയുടെ ബൃഹത് പദ്ധതിക്ക് യോഗി സർക്കാരിന്റെ അംഗീകാരം

പകുതിയിലധികം ശമ്പളത്തിനോ?? കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; NHM ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം; എംപിമാരോട് സുരേഷ് ഗോപി

‘സന്തോഷവും സമൃദ്ധിയും നിറയട്ടെ’; ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ന് തിരുവോണം; സമൃദ്ധിയുടെയും ഒത്തുചേരലിന്റെയും പൊന്നോണം ആഘോഷമാക്കി മലയാളികൾ

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies