എറണാകുളം: രാജ്യത്ത് മതസൗഹർദ്ദം തകർക്കാൻ ബോധപൂർവ്വമായ ശ്രമം, മീഡിയാവൺ ചാനലിനെതിരെ ബിജെപി എറണാകുളം ജില്ലാ ലീഗൽ സെൽ പോലീസിൽ പരാതി നൽകി. സംസ്ഥാന പോലീസ് മേധാവിക്കാണ് പരാതി കൈമാറിയത്.
മണിപ്പൂരിൽ നടക്കുന്ന സംഘർവുമായി ബന്ധപ്പെട്ട് മീഡിയാവൺ ഓൺലൈനിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് രാജ്യത്തെ സമാധാനം തകർക്കുന്ന തരത്തിലുള്ള പരമാർശങ്ങൾ ഉള്ളത്. പ്രധാനമന്ത്രിയെ അടക്കം അധിക്ഷേപിക്കുന്ന തരത്തിൽ വസ്തുത വിരുദ്ധമായാണ് ലേഖനം തയ്യാറാക്കിയത്. ലേഖകൻ എം ബിനോജ് നായർ, എഡിറ്റർ എന്നിവരെ ഒന്നും രണ്ടും കക്ഷികളാക്കിയാണ് പരാതി നൽകിയത്.
രാജ്യം വിരുദ്ധ പരാമർശങ്ങൾ നിറഞ്ഞ ലേഖനമാണ് ചാനൽ പ്രസിദ്ധീകരിച്ചത്. ഇത് ഹിന്ദു- കൃസ്ത്യൻ മതവിഭാഗങ്ങൾ തമ്മിലുള്ള സമാധാന അന്തരീക്ഷം തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമത്തിന്റെ ഭാഗമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് കലാപമുണ്ടാക്കാനുള്ള ശ്രമം തടയൽ, പട്ടികജാതി-പട്ടികവർഗങ്ങൾക്കെതിരായ അതിക്രം തടയൽ, ഇൻഫർമേഷൻ ടെക്നോളജി ആക്ടിന്റെ ലംഘനം എന്നി വകുപ്പുകൾ ഉൾപ്പെടുത്തി ചാനലിനെതിരെ നിയമനടപടി എടുക്കണമെന്നാണ് ബിജെപി ജില്ലാ ലീഗൽ സെൽ ആവശ്യപ്പെട്ടിരിക്കുന്നത്.
Comments