കോഴിക്കോട്: മായം ചേർത്ത ശർക്കര വിറ്റ കടയുടമയ്ക്കെതിരെ നടപടി.താമരശേരി ചുങ്കത്താണ് സംഭവം. രണ്ട് ലക്ഷം രൂപ പിഴയും തടവുവാണ് താമരശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധിച്ചത്.
അനുവദനീയമല്ലാത്തതും ശരീരത്തിന് ഹാനികരവുമായ റോഡമിൻ ബി ഡൈ ചേർത്ത ശർക്കര വിറ്റതിനാണ് ശിക്ഷ . 2020 നവംബറിലാണ് ശർക്കര സ്ഥാപനത്തിൽ നിന്ന് പിടിച്ചെടുത്തത്. സാമ്പിളുകളുടെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ ഫുഡ് സേഫ്റ്റി വിഭാഗം ക്രിമിനൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെയാണ് കോടതി ശിക്ഷ വിധിച്ചത്.
Comments