മലപ്പുറം: ഇൻസ്റ്റാഗ്രാമിൽ പരസ്യം കണ്ട് ഓൺലൈൻ മുഖേന പർച്ചേഴ്‌സ് ചെയ്ത യുവാവ് കബളിപ്പിക്കപ്പെട്ടു. വാങ്ങിയ സാധനം റിട്ടേൺ അയക്കാനും സാധിക്കാത്ത വിധമാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. ഇൻസ്റ്റാഗ്രാം ലിങ്കിലൂടെ ഐഫോൺ 12 പ്രൊ മാക്‌സിന്റെ മാഗ്നെറ്റ്, ലെൻസ് മൗണ്ട് കവർ എന്നിവ ബുക്ക് ചെയ്ത ഉപഭോക്താവാണ് കബളിപ്പിക്കപ്പെട്ടത്. താൻ ബുക്ക് ചെയ്ത കവറിന് പകരം റബറിന്റെ ഏറ്റവും ക്വാളിറ്റി കുറഞ്ഞ ഫോൺ കവറാണ് ലഭിച്ചതെന്ന് പരാതിക്കാരനായ മലപ്പുറം കോഡൂർ സ്വദേശി നിസാർ പറയുന്നു.
ഇൻസ്റ്റാഗ്രാമിലെ സ്‌പോൺസേർഡ് പരസ്യത്തിലൂടെയാണ് ഉപഭോക്താവ് ഈ അക്കൗണ്ട് കാണുന്നത്. മറ്റ് ഓൺലൈൻ പർച്ചേഴ്‌സിംഗിലെ പോലെ ഇവയ്‌ക്ക് റിട്ടേൺ അയക്കുന്നതിനുള്ള ഓപ്ഷനില്ല. ഇതിനാൽ തന്നെ തനിക്ക് ലഭിച്ച കവർ ഓർഡർ ചെയ്തതല്ല എന്ന് കാട്ടി സൈറ്റിലെ ഇ-മെയിലിലേക്ക് പരാതി അയച്ചതല്ലാതെ ഫലമുണ്ടായില്ലെന്ന് നിസാർ പറയുന്നു. പകുതിയിൽ അധികം രൂപയുടെ ഓഫറുള്ളതായി കാണിച്ചതോടെ ഓഫർ കഴിഞ്ഞ് 999 രൂപ കവറിനായി അടച്ചു.
കറുത്ത നിറത്തിലുളള മാഗ്‌നെറ്റ്, ലെൻസ് മൗണ്ട് കവറിനായിരുന്നു പരാതിക്കാരൻ ബുക്ക് ചെയ്തത്. ഈ കവറിന്റെ വീഡിയോയും ഫോട്ടോയും ഉൾപ്പെടെ പരസ്യത്തോടൊപ്പം കാണിച്ചിരുന്നു. ഇൻസ്റ്റാഗാം ലിങ്ക് വഴി കൊംഫോലൈവ് ഡോട് കോം എന്ന സൈറ്റുവഴിയാണു ബുക്ക് ചെയ്തത്. എന്നാൽ തനിക്കു കൊറിയറായി വന്ന ഫോൺ കവർ ഫോണിന് ഉപയോഗിക്കാൻ കഴിയാത്തതാണെന്നും ക്വാളിറ്റി കുറഞ്ഞതും മറ്റുഫോണുകളുടെ രണ്ട് വ്യത്യസ്തമായ റബ്ബർ ടൈപ്പിലുള്ള ലോ ക്വാളിറ്റി കവറുകളാണെന്ന് നിസാർ പറയുന്നു.
















Comments