ചെന്നൈ: തമിഴ്‌നാട്ടിലെ ആർഎസ്എസ്, ബിജെപി നേതാക്കളെ വധിക്കാൻ ഇസ്ലാമിക ഭീകര സംഘടനയായ അൽഉമ പദ്ധതി തയ്യാറാക്കി. തമിഴ്‌നാട്ടിലെ പുഴൽ ജയിലിൽ വെച്ചാണ് മൂന്ന് അൽഉമ ഭീകരർ ഉന്നത നേതാക്കളെ വധിക്കാനും സംസ്ഥാനത്ത് വർഗീയ കലാപമുണ്ടാക്കാനും ഗൂഢാലോചന നടത്തിയത്. ഇതിനായി ഹിറ്റ് ലിസ്റ്റ് അടക്കം തയ്യാറാക്കിയ വിവരം ചെന്നൈ സിറ്റി പോലീസ് കമ്മിഷണർക്കാണ് ലഭിച്ചത്.
1998-ൽ അൽഉമയായിരുന്നു കോയമ്പത്തൂരിൽ സ്ഫോടന പരമ്പര നടത്തിയത്. എൽ.കെ. അദ്വാനിയെ വധിക്കാൻ ലക്ഷ്യമിട്ടായിരുന്നു സ്‌ഫോടനങ്ങൾ നടത്തിയത്. ജയിൽ നിന്ന് പുറത്തിറങ്ങിയ ഭീകരന്റെ നേത്യത്വത്തിൽ ആക്രമണങ്ങൾ നടത്താനായിരുന്നു പദ്ധതിയിട്ടത്.
പുഴൽ ജയിലിൽ കഴിയുന്ന തിരുനൽവേലി മേലേപ്പാളം സ്വദേശി പന്ന ഇസ്മായിൽ, മധുര നെൽപ്പട്ടി സ്വദേശികളായ ബിലാൽ മാലിക്ക് ഫക്രൂദിൻ എന്നിവർ ചേർന്നാണ് പദ്ധതി തയ്യാറാക്കിയത്. 2012ൽ ഡോ. അരവിന്ദ് റെഡ്ഡി, 2013ൽ ബിജെപി മുനിസിപ്പൽ കൗൺസിലർ കെ. മുരുകൻ, ഹിന്ദുമുന്നണി നേതാവ് വെള്ളയപ്പൻ, ചാർേട്ടഡ് അക്കൗണ്ടന്റും ബിജെപി നേതാവുമായ രമേഷ് എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇവർ ജയിലിലായത്. ഈ കൊലപാതങ്ങൾളെല്ലാം അൽ ഉമയുമായ നേരിട്ട് ബന്ധമുള്ളതാണ്. ജയിലിൽവെച്ച് പരിചയപ്പെട്ട ശരവൺ എന്നയാളെ ഇവർ തീവ്ര ഇസ്ലാമിസ്റ്റ് ആക്കി മാറ്റിയിരുന്നു. ശരവണനെ പുറത്തുവിട്ട് പദ്ധതി നടപ്പാക്കാനായിരുന്നു ഭീകരർ പദ്ധതി ഇട്ടിരുന്നത്. ഇയാൾക്ക് വേണ്ട സാമ്പത്തിക- സാങ്കേതിക സഹായങ്ങളും ഭീകരർ ചെയ്തു നൽകിയിട്ടുണ്ട്. ജയിലിൽ ഭീകരർ ആഡംബര ജീവിതമാണ് നയിച്ചിരുന്നതെന്നും റിപ്പോർട്ട് പുറത്ത് വരുന്നുണ്ട്.
ഗൂഢാലോചനയുടെ സൂചന ലഭിച്ചതൊടെ പോലീസ് ശരവണനെ നിരന്തരം നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഒരു കള്ളപ്പണക്കേസിൽ ഇയാളെ അറസ്റ്റു ചെയ്ത് ചോദ്യം ചെയ്തതോടെയാണ്, ജയിലിലെ ഗൂഢാലോചന സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ ചെന്നൈ സിറ്റി പോലീസിന് ലഭിച്ചത്.
Comments