ഇസ്ലാമബാദ്: ചൈനീസ് പൗരൻമാരെ കൊലപ്പെടുത്താൻ പദ്ധതിയിട്ട പത്ത് ഭീകരരെ പാകിസ്താൻ പോലീസ് അറസ്റ്റ് ചെയ്തു. ഭീകരാക്രമണം നടത്തി വിദേശികളെ കൊലപ്പെടുത്താനായിരുന്നു ഇവർ പദ്ധതിയിട്ടത്. പഞ്ചാബ് പ്രവിശ്യയിലെ മുഹറം ആഘോഷങ്ങൾ അട്ടിമറിക്കുകയായിരുന്നു ഭീരരസംഘത്തിന്റെ ലക്ഷ്യം. നിരോധിത ഭീകരസംഘടനയിലെ അംഗങ്ങളാണ് അറസ്റ്റിലായവർ.
പഞ്ചാബിലെ ലാഹോർ, അറ്റോക്ക്, സർഗോധ, ഗുജ്റൻവാല, മുൾട്ടാൻ, ഡിജി ഖാൻ ജില്ലകളിലെ രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് തീവ്രവാദ വിരുദ്ധ വകുപ്പ് (സിടിഡി) ഇവരെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് നാല് ഹാൻഡ് ഗ്രനേഡുകൾ, ഒരു ഐഇഡി ബോംബ്, 893 ഗ്രാം സ്ഫോടകവസ്തുക്കൾ, ഏഴ് ഡിറ്റണേറ്ററുകൾ, ഒരു സുരക്ഷാ ഫ്യൂസ്, രണ്ട് പിസ്റ്റളുകൾ, നിരവധി ബുള്ളറ്റുകൾ എന്നിവ പിടിച്ചെടുത്തിയിട്ടുണ്ട്.
പാക്കിസ്താാനിൽ ജോലി ചെയ്യുന്ന ചൈനീസ് പൗരന്മാരെ ലക്ഷ്യമിട്ട് നേരത്തെയും ഭീകരർ ആക്രമണം നടത്തിയിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിലും ചാവേർ ആക്രമണം നടന്നിരുന്നു. കറാച്ചി സർവകലാശാലയിൽ മൂന്ന് ചൈനീസ് അദ്ധ്യാപകരുമായി പോയ വാനിൽ വനിതാ ചാവേറാണ് ആക്രമണം നടത്തിയത്.
Comments