ഇന്ത്യൻ പുരുഷ-വനിതാ ടീമുകൾക്ക് ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ മത്സരിക്കാൻ കേന്ദ്ര കായിക മന്ത്രാലയം അനുമതി നൽകി ദിവസങ്ങൾ പിന്നിടുമ്പോഴേക്കും ആരാധകർക്ക് നിരാശ. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാനുള്ള കായിക താരങ്ങൾക്ക് അക്രഡിറ്റേഷനായി സമർപ്പിച്ച പട്ടികയിൽ ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെയോ ഗോൾ കീപ്പർ ഗുർപ്രീത് സിംഗ് സന്ധുവിന്റെയും പ്രതിരോധനിര താരം സന്ദേശ് ജിങ്കാന്റെയോ പേരില്ലെന്ന് ദേശീയമാദ്ധ്യമം റിപ്പോർട്ട് ചെയ്തു. ഇന്ത്യയ്‌ക്കായി അണ്ടർ 23 താരങ്ങളാണ് കളത്തിലിറങ്ങുകയെങ്കിലും 3 സീനിയർ താരങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കാനുളള അനുമതിയുണ്ട്.
അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബേ ഛേത്രിയും ജിങ്കാനും സന്ധുവും ഇന്ത്യക്കായി ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. സെപ്റ്റംബർ 23 മുതൽ ഒക്ടോബർ എട്ടുവരെ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ മത്സരിക്കാനുള്ള കായിക താരങ്ങളുടെ അക്രഡിറ്റേഷനായി ഏഷ്യൻ ഗെയിംസ് സംഘാടക സമിതിക്ക് സമർപ്പിച്ച പട്ടികയിലാണ് ഛേത്രിയടക്കമുള്ള ഫുട്ബോൾ താരങ്ങളുടെ പേര് ഇല്ലാത്തതെന്നാണ് റിപ്പോർട്ട്.
സംഘാടക സമിതിക്ക് സമർപ്പിച്ച കായിക താരങ്ങളുടെ പട്ടികയിൽ 22 ഫുട്ബോൾ താരങ്ങളുടെ പേരുകളാണുള്ളത്.അതേസമയം ഛേത്രിയടക്കമുള്ള താരങ്ങൾക്ക് പ്രത്യേക കേസായി പരിഗണിച്ച് അക്രെഡിറ്റേഷൻ നൽകണമെന്ന് ആവശ്യപ്പെട്ട് കല്യാൺ ചൗബെ സംഘാടക സമിതിക്ക് കത്തെഴുതിയിട്ടുണ്ടെന്നും ജൂലൈ 15നാണ് സംഘാടക സമിതിക്ക് കായികതാരങ്ങളുടെ ലിസ്റ്റ് നൽകിയതെന്നും അന്ന് ഫുട്ബോൾ ടീമിനെ അയക്കാൻ അനുമതിയായിരുന്നില്ലെന്നും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ വ്യക്തമാക്കുന്നത്
Comments