ഗ്രഹസ്ഥിതി അനുസരിച്ചാണ് പൊതു ഫലം പറയുന്നത്, ജാതകത്തിലെ യോഗങ്ങളും ഗ്രഹനിലയും അനുസരിച്ചു അനുഭവത്തിൽ ഏറ്റ കുറച്ചിലുകൾ ഉണ്ടാകും.
ഈ വാരത്തിൽ മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉതൃട്ടാതി നക്ഷത്രക്കാർ അവരവരുടെ നക്ഷത്രം വരുന്ന ദിവസം വൃതം അനുഷ്ഠിക്കുന്നതും ക്ഷേത്രത്തിൽ പോയി തൊഴുതു യഥാവിധി വഴിപാടുകൾ നടത്തുന്നത് ഉചിതമായിരിക്കും.
മേടം രാശി: (അശ്വതി ഭരണി, കാർത്തിക ആദ്യ 1/4 ഭാഗം) :
ബാങ്ക് ലോൺ, ചിട്ടി എന്നിവയിൽ നിന്നും കടം എടുത്തവർ അടവിൽ വീഴ്ച വരുത്തിയിട്ടുണ്ട് എങ്കിൽ കോടതി നടപടി മുതൽ മോശമായ അനുഭവങ്ങൾ ഉണ്ടാകുന്ന സമയം ആണ്. തൊഴിൽ അന്വേഷിക്കുന്നവർക്കു അർഹമായ ജോലി കിട്ടും. ചതിയിൽ പെടാതെ സൂക്ഷിക്കുക. കുടുംബത്തിൽ ആഹ്ളാദ നിമിഷങ്ങൾ പങ്ക് വെയ്‌ക്കാൻ അവസരം ഉണ്ടാവും. പറയുന്ന വാക്കുകളിൽ അബദ്ധം പറ്റരുത്.
ഇടവം രാശി: (കാർത്തിക 3/4 ഭാഗം രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗവും):
ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. ആരോഗ്യപരമായി ചില പ്രശ്നങ്ങൾ ഉടലെടുക്കും. മേലധികാരിയിൽ നിന്നും അപ്രീതി സമ്പാദിക്കും. തൊഴിൽപരമായും ബിസിനെസ്സ് സംബന്ധമായും അപ്രതീക്ഷിതമായ പല സംഭവ വികാസങ്ങളും ഉണ്ടാവാൻ സാധ്യത ഉണ്ട്. എന്നാൽ വാരം അവസാനം തൊഴിൽ വിജയം, ധനലാഭം, ഭാഗ്യാനുഭവങ്ങൾ എന്നിവ പ്രതീക്ഷികാം.
മിഥുനം രാശി: (മകയിര്യം 1/2 ഭാഗം, തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം):
കുടുംബത്തിൽ മനഃസമാധാനവും സന്തോഷവും സംജാതമാകും. തൊഴിൽപരമായും ബിസിനെസ്സ് സംബന്ധമായും പുതിയ അവസരം വന്നുചേരും. ആരോഗ്യകാര്യങ്ങൾ ശ്രദ്ധ ചെലുത്തുന്നത് നല്ലതാണ്. ചിലർക്ക് കോടതി കാര്യങ്ങളിൽ ചില തിരിച്ചടി നേരിടേണ്ടി വരും. ശത്രുക്കളെകൊണ്ട് ചില ഉപദ്രവങ്ങൾ ഉണ്ടാവാൻ സാധ്യത ഉണ്ട്. ഗ്രഹനില കൂടി നോക്കി യഥാവിധി പരിഹാരം ചെയ്യുന്നത് രക്ഷ ചെയ്യും.
കർക്കിടകം രാശി: (പുണർതം 1/4, പൂയം, ആയില്യം):
അപ്രതീക്ഷിതമായി ചില ബാല്യ കാല സുഹൃത്തുക്കളെ കണ്ടുമുട്ടാൻ ഇടവരും. കോടതിപരമായി കേസ് ഉള്ളവർക്ക് അനുകൂലമായ വിധി ഉണ്ടാവും.ചില ഭാഗ്യാനുഭവങ്ങൾ ജീവിതത്തിൽ വന്നു ചേരും. പ്രേമകാര്യങ്ങളിൽ പുരോഗതി ഉണ്ടാവും. സ്ത്രീകളുമായി അടുത്തിഴപഴകുവാൻ അവസരം ഉണ്ടാവും. എന്നാൽ ഉദര സംബന്ധമായും ആമാശയ സംബന്ധമായും രോഗങ്ങൾ ഉള്ളവർ ജാഗ്രത പാലിക്കുന്നത് നല്ലതാണ്.
ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം)
സഞ്ചാരശീലം കൂടുന്ന സമയം ആണ്. ഉദര സംബന്ധമായും ഗ്യാസ് ട്രബിൾ സംബന്ധമായും പ്രശ്നങ്ങൾ വരും. ആരോഗ്യകാര്യങ്ങളിൽ വാതം പോലെയുള്ള അസുഖ൦ ഉള്ളവർ ഒരുകരുതൽ ഉണ്ടാവുന്നത് നല്ലതാണ്. അപ്രതീഷിതമായ ചില ഭാഗ്യാനുഭവങ്ങളും സാമ്പത്തീക ലാഭവും പ്രതീക്ഷിക്കാം. ചില സമ്മാനങ്ങളും അവാർഡും തേടി വരും. പ്രശസ്‌തി വർദ്ധിക്കുന്ന സമയം ആണ്.
കന്നി രാശി: (ഉത്രം 3/4,അത്തം, ചിത്തിര ആദ്യ 1/2 ഭാഗം):
ഈ വാരം ഗുണദോഷ സമ്മിശ്രമാണ്. കുടുംബ ബന്ധുജന ങ്ങളുമായി ചില അഭിപ്രായ വ്യത്യാസം ഉണ്ടാവും. അന്യദേശ വാസവും ജോലിയും തരപെടും. ദാമ്പത്യകാര്യങ്ങളിൽ ചില അസ്വാരസ്യങ്ങൾ രൂപപ്പെടും. ഭഷ്യവിഷബാധ ഏൽക്കാതെ സൂക്ഷിക്കുക. വാരം അവസാനം വിവാഹ കാര്യങ്ങളിൽ തീരുമാനമാകും.സാമ്പത്തീകലാഭവും കീർത്തിയും ശത്രുഹാനിയും പ്രതീക്ഷിക്കാം .
തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം, ചോതി, വിശാഖും ആദ്യ 3/4 ഭാഗം)
എന്തുകാര്യങ്ങളിലും മനസ്സോടെ ഇറങ്ങിപ്പുറപ്പെടാനുള്ള അപാരമായ ധൈര്യം ചിന്താശേഷി എന്നിവ കൂടും. എന്നാൽ കുടുംബ സുഖവും ശരീരസുഖവും കുറയും. വാഹനങ്ങൾമൂലം ദോഷം സംഭവിക്കുന്ന സമയം ആണ്. യാത്രാക്ലേശം വർദ്ധിക്കും. ചില ബന്ധുക്കളുമായും ഭാര്യയുമായും അഭിപ്രായ വ്യത്യാസം ഉണ്ടാവും. എന്നാൽ വാരം അവസാനം മനഃസമാധാനവും സന്തോഷവും സാമ്പത്തീകലാഭവും ശത്രുഹാനിയും പ്രതീക്ഷിക്കാം. .
വൃശ്ചികം രാശി: (വിശാഖവും അവസാന 1/4 ഭാഗം അനിഴം, തൃക്കേട്ട)
മാനസീകവുമായും ശാരീരീകവുമായും ചില അസ്വസ്ഥകൾ വരുന്ന സമയം ആണ്. തൊഴിൽ സംബന്ധമായും ചില തടസങ്ങളും സഹപ്രവർത്തകരുമായി ചില വാക്ക് തർക്കത്തിനും സാധ്യത ഉണ്ട്. സ്ത്രീകൾ മൂലം അപമാനവും അപവാദവും കേൾക്കാൻ ഇടവരും. വാഹനങ്ങൾ ഓടിക്കുമ്പോൾ സൂക്ഷിക്കുക. ചില ശത്രുക്കളുടെ മേൽ വിജയം വരുന്ന സമയം ആണ്. ഇഷ്ടഭക്ഷണസുഖവും ഈ ആഴ്ചയിൽ പ്രതീക്ഷിക്കാം .
ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)
രോഗാദി ദുരിതങ്ങൾക്ക് ഹാനി അതായത് രോഗങ്ങൾ മാറും. നല്ല കാര്യങ്ങൾ ചെയ്യുവാനും നല്ലപേര് കേൾക്കുവാനും അവസരം ഉണ്ടാവും. വിശ്വസ്‌ത സേവനത്തിന് പ്രശസ്‌തി പത്രം ലഭിക്കും. ചില സാമ്പത്തീക ഇടപാടുകളിൽ വൻലാഭം പ്രതീക്ഷികാം. എന്നാൽ ചില അടുത്ത ആളുകളിൽ നിന്നും അപമാനവും മാനഹാനിയും പ്രതീഷിക്കാം . വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക. ദാമ്പത്യ കലഹം ഉണ്ടാവും .
മകരം രാശി: (ഉത്രാടം അവസാന 3/4, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം):
വരവിൽ കവിഞ്ഞ ചെലവ് പ്രതീഷിക്കാവുന്ന വാരം ആണ് . ചില അന്യസ്ത്രീ ബന്ധം മൂലം അപമാനവും അപവാദവും കേൾക്കാൻ ഇടവരും. കുടുംബത്തിൽ ചില അസ്വാരസ്യങ്ങൾ രൂപപ്പെടും. നേത്രരോഗം പിടിപെടാൻ സാധ്യത ഉണ്ട്. സന്താനങ്ങൾ മൂലം ദോഷഫലങ്ങൾ , സന്താനങ്ങൾക് രോഗങ്ങൾ എന്നിവ വരാൻ സാധ്യത ഉണ്ട്. വാരം അവസാനം കൃഷിയിൽ നിന്നും ലാഭവും ഭക്ഷണസുഖവും പ്രതീക്ഷിക്കാം.
കുംഭം രാശി: (അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)
ചില കുടുംബ ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങളിൽ പ്രതീഷിക്കാവുന്ന വാരം ആണ്. സ്വത്തുകാര്യങ്ങളിൽ ഭാഗം വെയ്‌ക്കാൻ തീരുമാനമാകും. കുറെ നാളായി രോഗങ്ങൾ അലട്ടിയിരുന്നവർക് വിദഗ്‌ദ്ധ ചികിത്സ കൊണ്ട് അസുഖങ്ങൾ മാറും. ആടയാഭരണവും അലങ്കാര വസ്തുക്കളും വർദ്ധിക്കുന്ന സമയം ആണ്. പുതിയ ചില സുഹൃത്തുക്കളെ കണ്ടെത്തും.
മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)
മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ നടക്കുന്ന സമയമാണ്. സർക്കാർ സംബന്ധമായി ഗുണം കിട്ടാൻ സാധ്യത ഉണ്ട്. ഭാര്യാഭർത്തൃഐക്യവും ഉണ്ടാവും. കുടുംബത്തിൽ ആഹ്ളാദ അന്തരീക്ഷം ഉണ്ടാവും. പ്രേമകാര്യങ്ങളിൽ അവസരം ഉണ്ടാവും ചില കൂട്ടുകെട്ടുകൾ മൂലം അപമാനം കേൾക്കാൻ ഇടവരും. തൊഴിൽ സംബന്ധമായി വിജയവും ചില സ്ഥാനമാനങ്ങളും തേടി വരും. വീട് /വാഹനയോഗം പ്രതീക്ഷിക്കാം.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Weekly Prediction by Jayarani E.V / 2023 July 30 to August 05
















Comments