തിരുവനന്തപുരം: കേരളത്തിലെ ആഭ്യന്തര വകുപ്പിന് റീത്ത് സമർപ്പിച്ച് യുവമോർച്ച. ആഭ്യന്തര വകുപ്പിന്റെ ഭരണപരാജയത്തിനെതിരെ യുവമോർച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് സെക്രട്ടറിയേറ്റിലേക്ക് മാർച്ചിലാണ് റീത്ത് സമർപ്പിച്ച് പ്രതിഷേധിച്ചത്.
ഭരിക്കാനറിയാത്ത മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര മന്ത്രിയുടെ പദവി ഒഴിയണമെന്നും യുവമോർച്ച ആവശ്യപ്പെട്ടു. കേരളം ഭരിക്കുന്നവർക്ക് മറ്റുപല കാര്യങ്ങളിലുമാണ് താത്പര്യം. കേരളത്തിൽ നടക്കുന്ന ദാരുണമായ സംഭവങ്ങളിൽ ജനം ആശങ്കയിലാണ്. സ്ത്രീ സുരക്ഷയെ പറ്റി ഇടതുപക്ഷം വാതോരാതെ സംസാരിക്കുന്ന കേരളത്തിൽ സ്ത്രീകളും കുട്ടികളും സുരക്ഷിതരല്ലെന്നും അവർക്ക് പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണുളളതെന്നും യുവമോർച്ച ജില്ലാ പ്രസിഡന്റ് സജിത്ത് പറഞ്ഞു.
സംഭവത്തിൽ പോലീസ് ജാഗ്രത കാണിച്ചില്ലെന്ന ആരോപണവും രൂക്ഷമായി ഉയരുന്നുണ്ട്. കുട്ടിയെ കാണാനില്ലെന്ന് പരാതി ഉണ്ടായപ്പോൾ തന്നെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയില്ല. ഇന്നലെ വൈകുന്നേരമാണ് ബിഹാർ സ്വദേശി സ്വദേശികളുടെ മകളെ ഇതരസംസ്ഥാന തൊഴിലാളി തട്ടികൊണ്ട് പോയി മൃഗീയമായി കൊലപ്പെടുത്തിയത്.
Comments