ബാർബഡോസ്: വീണ്ടും ഒരിക്കൽക്കൂടി സ്പിന്നിന് മുന്നിൽ മുട്ടിടിച്ച് വീണ് സഞ്ജു സാംസൺ. വെസ്റ്റ് ഇൻഡീസിനെതിരെ രണ്ടാം ഏകദിനത്തിൽ അവസരം കിട്ടിയ മലയാളി താരം ഇന്നലെ താളം കണ്ടെത്താൻ പാടുപെടുന്നതിനിടെയാണ് യാനിക് കറിയയുടെ കുത്തിത്തിരിഞ്ഞ പന്തിൽ മറുപടിയില്ലാതെ സ്ലിപ്പിൽ ക്യാച്ച് നൽകി മടങ്ങിയത്. പന്തിന്റെ ഗതി എങ്ങോട്ടാണെന്ന് മനസിലാകും മുന്നേ വിക്കറ്റ് പോവുകയായിരുന്നു.
സ്പിന്നിൻ ബൗളർമാരുടെ മുന്നിൽ ബുദ്ധിമുട്ടുന്ന താരം ഐ.പി.എൽ അടക്കമുള്ള അന്താരാഷ്‌ട്ര കരിയറിൽ ഇതുവരെ118 തവണ ഓഫ് സ്പിന്നർമാർക്ക് വിക്കറ്റ് നൽകി. കഴിഞ്ഞ 75 ഐ.പി.എൽ ഇന്നിംഗുസുകളിൽ 21 തവണ ലെഗ് സ്പിന്നർക്ക് മുന്നിലാണ് മലയാളി താരം വീണത്.
ആദ്യ ഏകദിനത്തിൽ ഉൾപ്പെടുത്താതിന്റെ പേരിൽ കടുത്ത വിമർശനങ്ങൾ നിലനിൽക്കെയാണ് രണ്ടാം ഏകദിനത്തില്‍ അവസരം നൽകിയത്. സഞ്ജുവിനൊപ്പം അക്സർ പട്ടേലും ടീമിലെത്തിയപ്പോൾ ക്യാപ്റ്റൻ രോഹിത് ശർമ, മുൻ നായകൻ വിരാട് കോലി എന്നിവർ പുറത്തിരുന്നു. കോലിയുടെ മൂന്നാം സ്ഥാനത്താണ് സഞ്ജു കളിച്ചത്.
Sanju Samson had a short stay in the middle.
.
.#INDvWIAdFreeonFanCode #INDvWI pic.twitter.com/uHLCh08YM3— FanCode (@FanCode) July 29, 2023
“>
Comments