അമേരിക്കയിലെ ബേ ഏരിയയിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ യുവാവ് ഇതിന്റെ വീഡിയോ ഫേസ്ബുക്കിൽ പങ്കുവച്ചു. അവസാന നിമിഷങ്ങൾ എന്ന തലക്കെട്ടിലാണ് യുവതിയുടെ ജീവൻ നഷ്ടമാകുന്ന നടക്കുന്ന ദൃശ്യങ്ങൾ പങ്കുവച്ചത്. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം.
ഈ വീഡിയോ ശ്രദ്ധയിൽപ്പെട്ടൊരാൾ ഇത് പങ്കുവച്ചയാളുടെ നമ്പരും പേരും പൊലീസിന് കൈമാറി. നമ്പർ പിന്തുടർന്ന് പോലീസ് സാൻ മാത്തിയോയിലെ ഒരു അപ്പാർട്ട്‌മെന്റിലെത്തി.
39കാരനായ മാർക്ക് മെക്കികോഫ് എന്ന പ്രതിയാണെന്ന് തിരിച്ചറിഞ്ഞു. മണിക്കൂറുകളെടുത്താണ് ഇയാളെ പിടികൂടിയത്.ക്രൂര കൊലപാതകം നടത്താനുണ്ടായ സാഹചര്യവും അതിന്റെ കാരണവും വ്യക്തമല്ലെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു.
Comments