ഉത്തരകാശി; അസ്വഭാവിക സംഭവങ്ങളുടെ ഒരു വാര്‍ത്തയാണ് ഉത്തരാഖണ്ഡിലെ ഒരു സ്‌കൂളില്‍ നിന്ന് പുറത്തുവരുന്നത്. പ്രളയത്തിന് പിന്നാലെ തുറന്ന സ്‌കൂളിലേക്ക് വന്ന കുട്ടികള്‍ വലിയ രീതിയില്‍ നിലവിളിക്കുകയും പിന്നാലെ തലകറങ്ങി വീഴുകയുമായിരുന്നു. സ്‌കൂളിന്റെ പുതിയ കെട്ടിടത്തില്‍ കയറിയതിന് ശേഷമാണ് കുട്ടികളുടെ വ്യത്യസ്ത രീതിയലുള്ള പെരുമാറ്റം. കമാദിലെ ഗവണ്‍മെന്റ് ഇന്‍ര്‍ കോളേജിന്റെ പുതിയ കെട്ടിടത്തിലാണ് അസ്വഭാവികള്‍ സംഭവങ്ങള്‍ അരങ്ങേറിയത്.
12 കുട്ടികളാണ് നിലവിളിച്ച് അസ്വഭാവിക രീതില്‍ പെരുമാറിയത്. വ്യാഴാഴ്ചയായിരുന്നു സംഭവം. ഇതിന് പിന്നാലെ രണ്ടുകുട്ടികള്‍ ക്ലാസ് റൂമില്‍ കുഴഞ്ഞ് വീഴുകയും ചെയ്തിരുന്നു. എന്നാല്‍ കാരണം എന്താണെന്ന് മനസിലാക്കാന്‍ അധികൃതര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. പ്രളയത്തിന് പിന്നാലെ ഒരാഴ്ചയ്‌ക്ക് ശേഷമാണ് ഉത്തരകാശിയിലെ സ്‌കൂളുകള്‍ തുറന്നത്.
കുട്ടികള്‍ പ്രളയത്തില്‍ പേടിച്ചിരിക്കാമെന്നും അത് അവരെ വല്ലാതെ ബാധിച്ചിട്ടുണ്ടാകുമെന്നുമാണ് ഒരു വിഭാഗം ഗ്രാമവാസികള്‍ പറയുന്നത്. അതേസമയം അദൃശ്യശക്തികളുടെ സ്വാധീനത്തിലും കോപത്തിലുമാണ് ഇതെന്നും ഒരു വിഭാഗം വാദിക്കുന്നു.
Alleged ‘Mass Hysteria’ case reported from a govt school in Uttarkashi #Uttarakhand Locals say girls under possession of ‘divine power’. Earlier such videos appeared from #Bageshwar and #Champawat dists. Experts feel act related to physiological issue
“Girls identity protected” pic.twitter.com/syiafgvP9C— Anupam Trivedi (@AnupamTrivedi26) July 28, 2023
“>
‘ഞങ്ങള്‍ കാരണം അറിയാന്‍ കുട്ടികളോട് സംസാരിച്ചിരുന്നു, അവര്‍ പറയുന്നത്, രാത്രിയില്‍ ദുഃസ്വപ്‌നങ്ങള്‍ കാണുന്നുണ്ടെന്നും സ്‌കൂള്‍ കെട്ടിടത്തെപ്പറ്റിയാണ് സ്വപ്‌നങ്ങള്‍ വരുന്നതെന്നും പറയുന്നു. കെട്ടിടത്തിലേക്ക് കയറാന്‍ പേടിയാണെന്നും അവര്‍ വ്യക്തമാക്കിയെന്ന്’ സൈക്കോളജിസ്റ്റുകള്‍ പറയുന്നു.
സമാനമായ സംഭവം ആറുമാസങ്ങള്‍ക്ക് മുന്‍പ് ചമ്പാവത് ജില്ലയിലെ രാമക് ഗവണ്‍മെന്റ് ഇന്റര്‍ കോളേജിലും ഉണ്ടായതായി വിവരമുണ്ട്. അന്ന് 39 പെണ്‍കുട്ടികള്‍ നിലവിളിച്ചുകെണ്ട് ക്ലാസില്‍ നിന്ന് ഇറങ്ങി ഓടിയിരുന്നു.
Comments