തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ടി കെ വിനോദ് കുമാർ ഐപിഎസ് (എഡിജിപി) ഇനി വിജിലൻസ് ഡയറക്ടർ ചുമതല വഹിക്കും. മനോജ് എബ്രഹാം ഐപിഎസിനെ പുതി ഇന്റലിജൻസ് മേധാവിയായി നിയമിച്ചു. കെ പദ്മകുമാർ ഐപിഎസിനെ ഫയർഫോഴ്സ് മേധാവിയായും ബൽറാം കുമാർ ഉപാദ്ധ്യായി ഐപിഎസിനെ ജയിൽ മേധാവിയായും നിയമിച്ചു.
കൂടാതെ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സ്ഥാനത്ത് നിന്ന് കെ സേതുരാമൻ ഐപിഎസിനെ മാറ്റി. പകരം ഇവിടെ പുതിയ സിറ്റി പോലീസ് കമ്മീഷണർ ആയി ചുമതല ഏൽക്കുന്നത് എ അക്ബർ ഐപിഎസ് ആണ്. സേതുരാമൻ ഇനി ഉത്തര മേഖല ഐജിയാകും. മുമ്പ് ഉത്തര മേഖല ഐജിയായിരുന്ന നീരജ് കുമാർ ഗുപ്തക്ക് പോലീസ് ആസ്ഥാനത്തേക്ക് ചുമതല നൽകി. എം ആർ അജിത് കുമാറിന് പോലീസ് ബറ്റാലിയന്റെ അധിക ചുമതലയാണ് നൽകിയിട്ടുള്ളത്.
Comments