ഒരുക്രിക്കറ്റ് പ്രേമിയും ഒരിക്കലും മറക്കില്ല 2007 ടി20 ലോകകപ്പിലെ ഇന്ത്യ ഇംഗ്ലണ്ട് മത്സരം. ഒരിപിടി റെക്കോർഡുകളാണ് ആ മത്സരത്തിൽ പിറന്നത്. യുവരാജിന്റെ അതിവേഗ അർദ്ധ സെഞ്ച്വറിയും ഒരോവറിൽ ആറ് സിക്‌സറുകൾ പിറന്നതും അതേ മത്സരത്തിൽ തന്നെ. യുവരാജ് ഇന്ത്യയ്‌ക്കായി സംഹാര താണ്ഡവമാടിയപ്പോൾ ഒരു തുടക്കക്കാരനായ സ്വർണമുടിക്കാരൻ ആ മത്സരത്തിൽ ഇന്ത്യൻ താരത്തിന്റെ ബാറ്റിംഗ് ചൂടേറ്റ് വാടിയിരുന്നു. ഒരുപക്ഷേ ആ മത്സരത്തോടെ കരിയർ തന്നെ നഷ്ടപ്പെട്ടു പോകുമായിരുന്നു അയാൾക്ക്.
എന്നാൽ ആ വലം കൈയ്യൻ പേസർ തളർന്നില്ല, വീണിടത്തു നിന്ന് എണീറ്റോടി വെട്ടിപ്പിടിച്ചത് ഒരുപിടി റെക്കോർഡുകളാണ്. ഇന്നയാൾ ക്രിക്കറ്റ് മൈതാനം വിടുന്നത് ഇതിഹാസമായ പേസ് ബൗളർ സ്റ്റുവർട്ട് ബ്രോഡായിട്ടാണ്. ടെസ്റ്റ് ക്രിക്കറ്റിൽ 600 വിക്കറ്റുമായാണ് പടിയിറക്കം.
ആ വിരമിക്കലിന് ആശംസയുമായെത്തിയിരിക്കുകയാണ് യുവരാജ് സിംഗ്. സോഷ്യൽമീഡിയയിലൂടെയാണ് താരത്തിന്റെ സന്ദേശം.’അവിശ്വസനീയമായ ടെസ്റ്റ് കരിയറിന് അഭിനന്ദനങ്ങൾ, ഏറ്റവും മികച്ചതും ഭയപ്പെടുത്തിയതുമായ റെഡ് ബോൾ ബൗളർമാരിൽ ഒരാൾ. യഥാർത്ഥ ഇതിഹാസം!നിങ്ങളുടെ യാത്രയും നിശ്ചയദാർഢ്യവും വളരെ പ്രചോദനാത്മകമാണ്. ബ്രോഡിയുടെ അടുത്ത ചുവടുകൾക്ക് ആശംസകൾ’- യുവരാജ് കുറിച്ചു.
Take a bow @StuartBroad8 🙇🏻♂️
Congratulations on an incredible Test career 🏏👏 one of the finest and most feared red ball bowlers, and a real legend!
Your journey and determination have been super inspiring. Good luck for the next leg Broady! 🙌🏻 pic.twitter.com/d5GRlAVFa3
— Yuvraj Singh (@YUVSTRONG12) July 30, 2023
“>
Comments