ദശരഥന്റെ ചരമ വൃത്താന്തം ശ്രീരാമൻ അറിയുന്നത് ചിത്രകൂടത്തിൽ വച്ചാണ് വാല്മീകി മഹർഷിയുടെ നിർദ്ദേശാനുസൃതമായിരുന്നു ചിത്രകൂടത്തിലെ നിവാസം. ആരാണ് വാല്മീകി.? രാമനാമത്തിന്റെ മാഹാത്മ്യം തിരിച്ചറിഞ്ഞ രത്‌നാകരൻ തന്റെ ഉള്ളിലെ രത്നം രാമൻ ആണെന്ന് മനസ്സിലാക്കി.. ശരീരം വെറുംമൺപുറ്റ്, എപ്പോൾ വേണമെങ്കിലും നശിക്കാവുന്നത്.ഉള്ളിൽ പ്രവർത്തിക്കുന്ന രാമൻ ആത്മതത്വമാണ് ആയുധത്താൽ മുറിവേൽക്കില്ല, അഗ്നിയിൽ ദഹിക്കില്ല, ആ ആത്മ ചൈതന്യത്തെ തിരിച്ചറിഞ്ഞാൽ ജീവൻ മുക്തി, അതാണ് ജഗന്നിയന്താവായ പരമാത്മാവ്, പ്രകൃതി മുഴുവൻ രാമചൈതന്യം. വിശ്വം മുഴുവൻ വ്യാപിച്ചിരിക്കുന്ന വിഷ്ണുവിനെ മുന്നിൽ രൂപമായി കാണാൻ കഴിഞ്ഞെങ്കിൽ..
അതാ രാമൻ പൂർണാവതാരമായി കൺമുമ്പിലേക്ക്. തന്റെ ശിഷ്യനായ ഭരദ്വാജ മഹർഷിയാണ് രാമനെ സീതാലക്ഷ്മണന്മാരുടെ ഒപ്പം കൂട്ടിക്കൊണ്ടുവന്നത്. ശ്രീരാമൻ തന്നോട് ചോദിക്കുകയാണ്
“യാതൊരേടത്ത് സുഖേന വസിക്കാവൂ
സീതയോടും കൂടിയെന്നരുൾ ചെയ്യണം”..
ഞാൻ എന്താണ് മറുപടി പറയുക.? എങ്കിലും ഒരു മന്ദസ്മിതത്തോടെ പറഞ്ഞു.
“സർവ്വലോകങ്ങളും നിങ്കൽ വസിക്കുന്നു
സർവ്വലോകേഷു നീയും വസിച്ചിരുന്നു..”
എന്നാലും വിശേഷമായി ഒരു ചോദ്യത്തിന് ഉത്തരം നൽകേണ്ടതുണ്ട്.
“നിങ്കൽ സമസ്തകർമ്മങ്ങൾ സമർപ്പിച്ചു
നിങ്കലേ ദത്തമായോരു മനസ്സോടും
സന്തുഷ്നാരായ് മരുവുന്നവർ മാനസം
സന്തതം തേ സുഖവാസായ മന്ദിരം..”
എങ്കിലും ലൗകിക ചോദ്യത്തിന് ലൗകിക മറുപടിയും വേണമല്ലോ.!
ചിത്രകൂടാചല ഗംഗയ്‌ക്ക് അടുത്ത് മനോഹരമായ ഒരു സ്ഥാനമുണ്ട്. അവിടെ രാമാദികൾക്ക് വാസത്തിന് ഉചിതം എന്ന് വാത്മീകി കാട്ടി കൊടുത്തു. ചിത്രകൂടാചലത്തിൽ വസിക്കുമ്പോഴാണ് ഭാരതാദികൾ വന്ന് ജ്യേഷ്ഠൻരാജ്യത്തിന്റെ ചുമതല ഏൽക്കണമെന്ന് അഭ്യർത്ഥിച്ചത്.. ജ്യേഷ്ഠൻ അയോധ്യയിൽ നിന്ന് വന്നതോടെ അച്ഛൻ പുത്ര ശോകത്താൽ ദേഹം വിട്ട കാര്യവും ഭരതൻ അറിയിച്ചു. ഇതറിഞ്ഞ് കുറെ കരഞ്ഞുവെങ്കിലും, ലക്ഷ്മണനുമായി ചെന്ന് ഗംഗാതീരത്തിൽ ചെന്ന് അച്ഛന്റെ ആത്മഗതിക്കായി പ്രാർത്ഥിച്ചു ബലികർമ്മങ്ങൾ ചെയ്തു. മരിച്ച സമയത്ത് കഴിഞ്ഞില്ലെങ്കിൽ മരണം അറിഞ്ഞാൽ ഉടൻ ബലിയിടണമെന്ന് ലോകരെ പഠിപ്പിക്കാനാണ് ശ്രീരാമൻ ബലിയിട്ടത്. മക്കളുടെ കടമ ഓരോരുത്തരും നിറവേറ്റണം..
എഴുതിയത്
എ പി ജയശങ്കർ
ഫോൺ : 9447213643
ശ്രീ എ പി ജയശങ്കർ എഴുതിയ രാമായണ തത്വ വിചാരത്തിന്റെ മറ്റു ഭാഗങ്ങൾ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/ramayana-thatwavicharam/
Comments