ശോധന പ്രശ്‌നമാകുന്നുണ്ടോ? ദേ ഇതൊക്കെ പരീക്ഷിച്ച് നോക്കൂ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

ശോധന പ്രശ്‌നമാകുന്നുണ്ടോ? ദേ ഇതൊക്കെ പരീക്ഷിച്ച് നോക്കൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2023, 09:40 pm IST
FacebookTwitterWhatsAppTelegram

കേൾക്കുമ്പോൾ നിസാരമെന്ന് തോന്നുമെങ്കിലും ഒരുപാട് പേരെ അലട്ടുന്ന പ്രശ്‌നമാണ് മലബന്ധം. ശാരീരികമായും മാനസികമായും ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഈ പ്രശ്‌നത്തിന് പലരും മരുന്ന് വാങ്ങാൻ വിമുഖത കാണിക്കുന്നുണ്ട്. ചെറുപ്പക്കാരുടെ ഇടയിലാണ് ഈ പ്രശ്‌നം വ്യാപകമായി കണ്ടുവരുന്നത്. ഭക്ഷണരീതിയിലും ജീവിത ശൈലിയും വന്ന മാറ്റങ്ങളാണ് മലബന്ധത്തിന്റെ പ്രധാന കാരണം. കുടലിന് ക്രമരഹിതമായ ചലനം ഉണ്ടാകുമ്പോൾ മലം പോകാൻ പ്രയാസമുണ്ടാകുന്നു.

കുടലിന്റെ പെരിസ്റ്റാൽസിസ് ചലനങ്ങളാണ് ശോധന സുഗമമാക്കുന്നത്. ഇത് മന്ദഗതിയിലാകുമ്പോൾ മലബന്ധമുണ്ടാകുന്നു. ദിവസവും മലവിസർജനം നടത്തിയിരുന്ന ആൾക്ക് മൂന്ന് ദിവസങ്ങൾക്ക് ശേഷവും ശോധന നടക്കുന്നില്ലെങ്കിൽ അത് മലബന്ധമായി കണക്കാക്കാം. പ്രമേഹം, ഹൈപ്പോതൈറോയ്ഡിസം, നട്ടെല്ലിനുണ്ടാകുന്ന പരിക്കുകൾ, നാഡീതകരാറുകൾ എന്നിവയും മലബന്ധത്തിന് കാരണമാകാം. അർശസ്, ഫിഷർ തുടങ്ങിയ മലദ്വാര പ്രശ്‌നങ്ങളും മലബന്ധം ഉണ്ടാക്കാം. വേദനസംഹാരികൾ, രക്തസമർദ്ദ ചികിത്സയ്‌ക്ക് ഉപയോഗിക്കുന്ന ചില മരുന്നുകൾ, മാനസികരോഗത്തിനുള്ള മരുന്നുകൾ തുടങ്ങിയവയുടെ പാർശ്വഫലമായും മലബന്ധം ഉണ്ടാകാം.

മലബന്ധം ഒഴിവാക്കാനായി ചില ഭക്ഷണങ്ങൾ സഹായിക്കും. ഭക്ഷണത്തിന് പുറമേ കൃത്യമായ വ്യായമവും മാനസികാരോഗ്യവും പ്രധാനമാണ്. മലബന്ധത്തെ തുരത്താനായി പ്രധാനമായും കൂട്ടുപിടിക്കേണ്ട ഒന്നാണ് വെളളം. ഓരോ 25 കിലോയ്‌ക്കും ഒരു ലിറ്റർ വെളളമെന്നതാണ് കണക്ക്. അതായത് 50 കിലോ ഭാരമുള്ള ഒരാൾ പ്രതിദിനം കുറഞ്ഞത് രണ്ട് ലിറ്റർ വെള്ളമെങ്കിലും കുടിച്ചിരിക്കണം. രാവിലെ വെറും വയറ്റിൽ രണ്ട് ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നതും ഉത്തമമാണ്. പഴങ്ങൾ, തവിട് കളയാത്ത അരി, ബെറി വിഭാഗത്തിൽപ്പെട്ട പഴങ്ങൾ എല്ലാം തന്നെ മലബന്ധമകറ്റാൻ നല്ലതാണ്.

ഫൈബർ അല്ലെങ്കിൽ നാര് അടങ്ങിയിട്ടുള്ള ഭക്ഷണമാണ് ഈ പ്രശ്‌നം അലട്ടുന്നവർ ശീലമാക്കേണ്ടത്. അതിനായി ദിവസവും ആപ്പിൾ കഴിക്കുന്നത് നല്ലതാണ്. ഓറഞ്ചിലും ഫൈബർ അടങ്ങിയിട്ടുണ്ട്. 40 ഗ്രാം വീതം ഉണങ്ങിയ പ്ലം കഴിക്കുകയാണെങ്കിൽ മൂന്ന് ഗ്രാമോളം ഫൈബർ ശരീരത്തിലെത്തും. 100 ഗ്രാം കിവിയിൽ മൂന്ന് ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇതും മലബന്ധം തടയാൻ സഹായിക്കും.

ഇതുപോലെ തന്നെ മലബന്ധം അകറ്റാൻ പച്ചക്കറികളും സഹായിക്കും. ചീര, ബ്രസ്സൽസ് മുളകൾ, ബ്രൊക്കോളി തുടങ്ങിയ ഇലക്കറികൾ നാരുകളാൽ സമ്പുഷ്ടമാണ്. വിറ്റാമിൻ സി,കെ എന്നിവയുടെ ഉറവിടവുമാണ് ഇവ. അതുകൊണ്ട് തന്നെ ഇവ ദഹനം എളുപ്പമാക്കാനും സഹായിക്കും. ബ്യൂറിക് ആസിഡിന്റെ കലവറയാണ് നെയ്യ്. ഇത് കുടലിലെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിച്ച് ശോധന കൃത്യമാക്കുന്നു. രാത്രി കിടക്കുന്നതിന് മുൻപ് ഒരു കപ്പ് ചൂട് പാലിൽ ഒരു ടീസ്പൂൺ നെയ്യ് ചേർത്ത് കഴിക്കുന്നത് നല്ലതാണ്. മലം കൂടുതലായി ഉണ്ടാകുവാനും മലശോധന സുഗമമാക്കുവാനും നാരുകൾ സഹായിക്കും.മലശോധനയ്‌ക്കുള്ള തോന്നലുണ്ടായാൽ പിടിച്ചു വെയ്‌ക്കരുത്. കൃത്യസമയം തന്നെ മലശോധനയ്‌ക്കായി മാറ്റിവയ്‌ക്കാൻ ശീലിക്കണം. ദിവസവും രാവിലെ അരമണിക്കൂർ വ്യായാമം ചെയ്യുന്നത് ദഹനവും ശോധനയും സുഗമമാക്കും.

ഫാസ്റ്റ്ഫുഡ്, ജങ്ക്ഫുഡ് വിഭവങ്ങൾ ഒഴിവാക്കണം. നാരുകൾ തീരം അടങ്ങിയിട്ടില്ലാത്ത ഭക്ഷണങ്ങളാണ് ഇവ. ചുവന്ന മാംസവും കൊഴുപ്പ് അമിതമായി അടങ്ങിയ ഭക്ഷണ വിഭവങ്ങളും ഒഴിവാക്കണം. ഭക്ഷണരീതിയിലും ജീവിതശൈലിയിലുമുള്ള മാറ്റങ്ങൾകൊണ്ടും മലബന്ധം മാറിയില്ലെങ്കിൽ മാത്രമേ മരുന്നുകളെ ആശ്രയിക്കാവൂ.

Tags: foodsSUB
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

Latest News

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies