റിയാദ്: സൗദി പ്രോലീഗിനെ യൂറോപ്യൻ ക്ലബുകൾ പേടിക്കണമെന്ന് മാഞ്ചസ്റ്റർ സിറ്റിയുടെ മുഖ്യപരിശീലകൻ പെപ് ഗ്വാർഡിയോള.നിലവിൽ ഫുട്‌ബോൾ ലോകത്തെ കൈമാറ്റ വിപണി സൗദി അറബ്യേ പിടിച്ചടിക്കിയതായും അതിന്റെ മാറ്റം മാസങ്ങളായി വിപണിയിൽ പ്രതിഫലിക്കുന്നുണ്ടെന്നും ഗ്വാർഡിയോള പറഞ്ഞു. സിറ്റിയിലെ വിംഗറായ അൾജീരിയൻ താരം റിയാദ് മഹ്‌റെസ് സൗദി പ്രോ ലീഗിലേക്ക് ചേക്കേറിയതിന് പിന്നാലെയായിരുന്നു താരത്തിന്റെ പ്രതികരണം.
‘മഹ്‌റെസിന്റെ പരിശീലകൻ എന്നത് താൻ ഏറെ ആസ്വദിച്ചിരുന്നു. മഹ്‌റെസുമായി തനിക്ക് പ്രത്യേക ബന്ധമുണ്ടായിരുന്നു, സൗദിയിൽ നിന്ന് വമ്പൻ ഓഫറാണ് അവന് ലഭിച്ചത്. അതിനാൽ അത് വേണ്ടെന്ന് വയ്‌ക്കാൻ ഞങ്ങളെ അവനെ നിർബന്ധിച്ചില്ല.കുറച്ച് മാസങ്ങൾക്ക് മുമ്പ് ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി പ്രോ ലീഗിലേക്ക് പോയി. ഇതിന് പിന്നാലെ ഫുട്‌ബോൾ ട്രാൻസ്ഫർ വിപണിയിൽ സൗദി അറേബ്യ വലിയ ശക്തിയായി.
ഇത്രയും ലോകോത്തര താരങ്ങൾ സൗദിയിലേക്ക് പോകുമെന്ന് ആരും പ്രതീക്ഷിച്ചില്ല. ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് ക്ലബുകൾ തിരിച്ചറിയണം. റിയാദിൽ നിന്നും മികച്ച വാഗ്ദാനങ്ങൾ വരുമ്പോൾ താരങ്ങളോട് അരുതെന്ന് പറയാൻ കഴിയില്ലെന്നും പെപ് ഗ്വാർഡിയോള വ്യക്തമാക്കി.
ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി പ്രോ ലീഗിലേക്ക് ചേക്കേറിയതിന് ശേഷം യൂറോപ്പിലെ മുൻനിര താരങ്ങളാണ് റിയാദിലേക്ക് എത്തിയത്. ബലോൻ ദ് ഓർ ജേതാവ് കരീം ബെൻസീമ, ഫ്രാൻസിന്റെ ലോകകപ്പ് ഹീറോ എൻഗോളോ കാന്റെ, ലിവർപൂൾ മുൻ താരം ജോർദാൻ ഹെൻഡേഴ്സൺ എന്നിവർ സൗദിയിലേക്ക് എത്തിയിരുന്നു. ബയേൺ മ്യൂണിക്കിന്റെ സാദിയോ മാനെയും അൽനാസറുമായി കരാർ ഒപ്പിട്ടെന്ന വാർത്തകളും വന്നു. ഇറ്റാലിയൻ താരം മാർകോ വെറാറ്റി സൗദിയിലേക്ക് ചേക്കേറുമെന്ന് ഉറപ്പായിട്ടുണ്ട്.
Comments