ആലുവ: ആലുവയിൽ കൊല്ലപ്പെട്ട ആറുവയസുകാരിയുടെ ശേഷക്രീയ ചെയ്യാൻ പൂജാരിമാർ തയ്യാറായില്ലെന്ന ആരോപണം ഉന്നയിച്ച രേവദ് ബാബുവിനെതിരെ പോലീസിൽ പരാതി. ആലുവ സ്വദേശിയായ അഭിഭാഷകനാണ് ആലുവ റൂറൽ എസ്പിക്ക് പരാതി നൽകിയത്
വെറും മാദ്ധ്യമ ശ്രദ്ധയ്‌ക്ക് വേണ്ടി വ്യാജ ആരോപണമാണ് ഇയാൾ ഉന്നയിച്ചത്. ഇതിലൂടെ മതസ്പർദ്ധയുണ്ടാക്കാനും കലാപം ഉണ്ടാക്കാനുമാണ് ഇയാൾ ശ്രമിച്ചതെന്നും രേവദ് ബാബുവിനെതിരെ കേസ് എടുക്കണമെന്നും പരാതിയിൽ പറയുന്നു.
അതേസമയം പൂജാരിമാർക്കെതിരെ ആരോപണമുന്നയിച്ച രേവദ് കഴിഞ്ഞ ദിവസം മലക്കം മറയുന്ന കാഴ്ചയാണ് കണ്ടത്. ഹിന്ദിക്കാരി ആയതിനാൽ ശേഷക്രിയ ചെയ്യാൻ സാധിക്കില്ലെന്ന് താൻ സമീപിച്ച ഒരു പൂജാരിമാരും പറഞ്ഞിട്ടില്ലെന്നുമാണ് രേവദ് പിന്നീട് പറഞ്ഞത്. അച്ഛനും അമ്മയും ജീവിച്ചിരിക്കുന്നതിനാൽ ശേഷക്രിയ ചെയ്യാൻ പാടില്ല എന്നുമാത്രമാണ് അവർ പറഞ്ഞത്. തനിക്ക് പൂജ അറിയില്ലെന്നും അവിടെ എത്തിച്ചിരുന്ന പുഷ്പവും അരിയും അർപ്പിക്കുക മാത്രമാണ് ചെയ്തത്. താൻ ആദ്യം പറഞ്ഞതെല്ലാം കളവാണെന്ന് പറഞ്ഞ്
രേവദ് നേരിട്ട് രംഗത്ത് വന്നിരുന്നു.
പൊതുശ്രദ്ധ പിടിച്ചുപറ്റാനായി മുൻപും നിരവധി വിവാദ വിഷയങ്ങളിൽ ഇടപെട്ടിട്ടുള്ള വ്യക്തിയാണ് തൃശൂർ ചാലക്കുടി സ്വദേശിയായ രേവദ് ബാബു. അരിക്കൊമ്പനെ കേരളത്തിൽ എത്തിക്കാൻ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ പദയാത്ര നടത്തുന്നതായി പ്രഖ്യാപിച്ച് ഇയാൾ രംഗത്തുവന്നിരുന്നു. ഇതിന്റെ ചിത്രങ്ങളും സാമൂഹിക മാദ്ധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു
















Comments