വിരാധ നിഗ്രഹം – രാമായണതത്വവിചാരം ഭാഗം 15

Published by
Janam Web Desk

ഇനി ആരണ്യകാണ്ഡത്തിലേക്ക്. വനം,അതും ഏതു ജാതി വനം. വഴിതെറ്റിക്കാൻ പല ഭാഗത്തുനിന്നും പലരും എത്താൻ സാധ്യത ഉള്ള വനം. ഇവിടെ പ്രകൃതിയെ ചൂഷണം ചെയ്യുന്നവരുണ്ട് പ്രകൃതിവിരുദ്ധമാരുണ്ട് പ്രകൃതിയെ നശിപ്പിക്കുന്നവരും ഉണ്ട്. ശരീരത്തിന്റെ പുഷ്ടികാട്ടി കാമാർത്തിയുമായി വരുന്നവരെയും കണ്ടേക്കും. അവർക്കൊന്നും വഴിപ്പെടാതെ പ്രകൃതിയെ സംരക്ഷിക്കണം.

അത്രി മഹർഷിയെ കണ്ട് അനുഗ്രഹം വാങ്ങിയാണ് രാമാദികൾ ഈ വനത്തിലേക്ക് കടന്നത്.മൂന്നിനെ ജയിച്ചവനാണ് അത്രി. ത്രിഗുണ ഭേദത്തെ മറികടന്നവൻ, സ്വത്വ -രജോ- തമോഗുണങ്ങളെ ഒരുപോലെ നിയന്ത്രിച്ചവൻ. യമം ശീലിച്ചവൻ. ഭാര്യ അനസൂയയും ആരോടും അസൂയയില്ലാത്തവർ. യൗവനത്തിലേക്ക് കടക്കുമ്പോൾ ഇത്തരം ഗുരുക്കന്മാരുടെ ഉപദേശങ്ങൾ എന്നും സഹായകമാകും. എപ്പോഴും കരുതൽ വേണമെന്ന് ശ്രീരാമനെയും ലക്ഷ്മണയും ഉപദേശിച്ചു. വിശ്വാമിത്ര മഹർഷി പഠിപ്പിച്ച പാഠങ്ങൾ മനനം ചെയ്യണം. എന്തിനെയും നേരിടാനുള്ള തയ്യാറെടുപ്പോടെ വേണം യാത്ര..
ഈ യാത്രയ്‌ക്കിടെ ആണ് വിരാധനെ കാണുന്നത്. ഒരു വൃക്ഷവും പറിച്ചെടുത്ത് അത് കയ്യിൽ പിടിച്ചുകൊണ്ടാണ് വരവ്. ഈ രാക്ഷസൻ വിരാധനാണ്. രാധയ്‌ക്ക് (പ്രകൃതി) വിരുദ്ധനായവൻ. ഉച്ചത്തിൽ അലറി ശബ്ദമലിനീകരണവും ഉണ്ടാക്കിക്കൊണ്ട് വനത്തിന്റെ വനത്തിന്റെ ശാന്ത സൗന്ദര്യത്തെ ആ രാക്ഷസൻ നശിപ്പിക്കുന്നു.

“നിങ്ങൾക്ക് ജീവിക്കയിൽ ആശയുണ്ട് ഉള്ളിലെങ്കിൽ അംഗനാ രത്നത്തെയും ആയുധങ്ങളും വെടിഞ്ഞങ്ങാനും ഓടിപ്പോവിൻ”… എന്നാണ് ശ്രീരാമനോട് വിരാധന്റെ ആജ്ഞ. സീതയെ വിരാധനു കൊടുത്തിട്ട് പോകണമത്രേ. വിരാധ നിഗ്രഹം പെട്ടെന്ന് പൂർത്തിയാക്കി രാമാദികൾ യാത്ര തുടർന്നു..
എഴുതിയത്

എ പി ജയശങ്കർ

ഫോൺ : 9447213643

ശ്രീ എ പി ജയശങ്കർ എഴുതിയ രാമായണ തത്വ വിചാരത്തിന്റെ മറ്റു ഭാഗങ്ങൾ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://janamtv.com/tag/ramayana-thatwavicharam/

 

 

 

 

Share
Leave a Comment