കരിയറില്‍ അവസാനമെറിഞ്ഞ ബോളില്‍ വിക്കറ്റുമായി സ്റ്റുവര്‍ട്ട് ബ്രോഡ് പടിയിറങ്ങിയ മത്സരം വിജയിച്ച് പരമ്പര സമനിലയിലാക്കിയിട്ടും ആഷസ് നിലനിര്‍ത്തി ഓസ്‌ട്രേലിയ. അടിയും തിരിച്ചടിയുമായി ആവേശത്തിലായ മത്സരത്തില്‍ കങ്കാരുപടയെ 49 റണ്‍സിനാണ് ഇംഗ്ലീഷുകാര്‍ പരാജയപ്പെടുത്തിയത്.
ഇംഗ്ലീഷ് വിജയത്തിന് വിലങ്ങുതടിയായ അവസാന രണ്ട് ഓസീസ് വിക്കറ്റുകള്‍ പിഴുതാണ് ബ്രോഡ് ഇംഗ്ലണ്ടിന് അര്‍ഹിച്ച വിജയം സമ്മാനിച്ചത്. പരമ്പര 2-2ന് സമനിലയില്‍ കലാശിച്ചു. പരമ്പര സമനിലയിലായതോടെ ആഷസ് കിരീടം മുന്‍ ചാമ്പ്യന്മാരായ ഓസീസ് നിലനിര്‍ത്തുകയായിരുന്നു.
ഇംഗ്ലണ്ട് ഉയര്‍ത്തിയ 384 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ഓസ്ട്രേലിയ ഓവലിലെ പോരാട്ടം 334 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. വിക്കറ്റ് നഷ്ടമില്ലാതെ 135 റണ്‍സെന്ന നിലയില്‍ അവസാന ദിനം ബാറ്റിങ് ആരംഭിച്ച ഓസീസിന് അഞ്ച് റണ്‍സ് ചേര്‍ത്തപ്പോഴേക്കും ഡേവിഡ് വാര്‍ണറെ നഷ്ടമായി. വാര്‍ണര്‍ 60 റണ്‍സെടുത്തപ്പോള്‍ ഖ്വാജ 72 റണ്‍സും സ്വന്തമാക്കി. അടുത്തതടുത്ത പന്തുകളില്‍ ഇരുവരും പുറത്തായത് ഓസ്‌ട്രേലിയക്ക് തിരിച്ചടിയായി. മൂന്നാമനായി ക്രീസിലെത്തിയ ലബുഷെയ്നും (13) പെട്ടെന്ന് കൂാടാരം കയറി.
എന്നാല്‍ നാലാം വിക്കറ്റിലെ സ്മിത്ത്-ട്രാവിസ് ഹെഡ് കൂട്ടുകെട്ട് ഓസ്ട്രേലിയക്ക് പ്രതീക്ഷ നല്‍കിയെങ്കിലും43 റണ്‍സെടുത്ത ഹെഡിനെ മൊയീന്‍ അലിയും 54 റണ്‍സെടുത്ത സ്മിത്തിനെ വോക്സും പുറത്താക്കി ഇംഗ്ലണ്ട് മത്സരത്തിലേക്ക് തിരിച്ചുവന്നു.
തുടര്‍ന്ന് മിച്ചല്‍ മാര്‍ഷ് (6), മിച്ചല്‍ സ്റ്റാര്‍ക്ക് (0), പാറ്റ് കമ്മിന്‍സ് (9) എന്നിവരെ വേഗത്തില്‍ മടക്കി ഇംഗ്ലണ്ട് ജയത്തോടടുത്തു. 28 റണ്‍സെടുത്ത അലക്സ് ക്യാരിയും 18 റണ്‍സെടുത്ത ടോഡ് മര്‍ഫിയുമാണ് ഓസീസിനായി പിന്നീട് പൊരുതിയത്.18 റണ്‍സെടുത്ത മര്‍ഫിയെ മടക്കി സ്റ്റുവര്‍ട്ട് ബ്രോഡ് ഈ ചെറുത്തുനില്‍പ്പും അവസാനിപ്പിച്ചു. പിന്നാലെ 50 പന്തുകള്‍ നീണ്ട ക്യാരിയുടെ പോരാട്ടം അവസാനിപ്പിച്ച് ബ്രോഡ് ഇംഗ്ലണ്ടിന് ജയം സമ്മാനിച്ചു.
Comments