രാമർ പണ്ണ രാമർ കോവിൽ.പാലക്കാടിന്റെ സൗന്ദര്യമായ മീനാക്ഷി പുരത്തെ രാമർ കോവിൽ ! മീനാക്ഷി പുരം പാലക്കാട് ടൗണിൽ നിന്നും ഏകദേശം 43 കിലോമീറ്റർ ദൂരത്ത് മീനാക്ഷി പുരത്തു നിന്നും ഗോപാലപുരം പോകുന്ന വഴിയിൽ മൂങ്കിൽ മട എന്ന സ്ഥലത്ത് ഏക്കർ കണക്കിന് തെങ്ങിൻ തോപ്പുകൾക്ക് നടുവിലാണീ രാമക്ഷേത്രം. ഒരു വശത്ത് നിറയെ പാലക്കാടിന്റെ പ്രതീകമായ കരിമ്പനകൾ.
ഫോട്ടോ : സായ് നാഥ് മേനോൻ
നൂറ്റാണ്ടുകളുടെ കഥ പറയാനുണ്ടീ സ്വയം ഭൂ ക്ഷേത്രത്തിന് . ശ്രീരാമ പ്രതിഷ്ഠ കിഴക്കോട്ടും അഭിമുഖമായി ഹനുമാൻ പ്രതിഷ്ഠയും. ആധുനികതയുടെ യാതൊരു കലർപ്പുകളും ഇല്ലാത്ത പ്രകൃതിദത്ത ക്ഷേത്രം. ഉപപ്രതിഷ്ഠകളൊന്നുമില്ല. വർഷങ്ങൾക്കു മുന്നെ രാമർ തോട്ടത്തിൽ പുല്ലു മേയാൻ വന്ന പശുക്കൾ പാലു ചുരത്തുന്നതു കണ്ട് ദേവപ്രശ്ന വിധിയാൽ പ്രതിഷ്ഠ നടത്തിയത് ഈ ക്ഷേത്രം. കന്നി മാസം ഇവിടെ വിശേഷമാണ്. കേരളത്തിൽ നിന്നും തമിഴ് നാട്ടിൽ നിന്നും ഇവിടേയ്‌ക്ക് അനവധി ഭക്ത ജനങ്ങൾ വന്നെത്തും.
ഫോട്ടോ : സായ് നാഥ് മേനോൻ
വ്യത്യസ്തമായ അനവധി ആചാരങ്ങൾ ഉണ്ടിവിടെരാമർ കോവിലിൽ ഗ്രാമവിധിയിലുള്ള പൂജയാണ് നടത്തി വരുന്നത്.ശ്രീകോവിലിന് മുകളിൽ പ്രകൃതി ദത്തമായി തെങ്ങോല കൊണ്ട് മടഞ്ഞാണ് മേൽക്കൂര ഒരുക്കിയിരിക്കുന്നത്.പിന്നീട് ഈ ഓല മേൽക്കൂര മാറ്റി പുതിയത് വയ്‌ക്കും..
പ്രകൃതിദത്തമായ തെങ്ങിൻ കുരുത്തോല ,പൂക്കൾ ,ഫലങ്ങൾ ,ധാന്യങ്ങൾ എന്നിവയെല്ലാമാണ് ഭഗവാന് പ്രിയം. കുരുത്തോല മെടഞ്ഞ് ഗോപുരം അലങ്കാരിച്ച് ,പൂക്കളെ കൊണ്ട് ഭഗവാന് തിരുഃ അണിയൊരുക്കിയാണ് നട തുറക്കുന്നത്. ഭക്തർക്ക് സ്വന്തം ആവശ്യം നിറവേറിയതിനു ശേഷം മാത്രമെ ഈ ക്ഷേത്രത്തിൽ കാണിക്ക സമർപ്പിക്കേണ്ടതുള്ളൂ.
ന്യായമായത് എന്ത് പ്രാർത്ഥിച്ചാലും നടക്കും എന്നാണ് ഇവിടുത്തെ വിശ്വാസം. ശ്രീഹനുമാൻ ശ്രീരാമന്റെ മുന്നിലെത്തി അദ്ദേഹത്തെ പ്രണമിച്ചിട്ടു സീതയെ താൻ കണ്ടു എന്നറിയിച്ചു കൊണ്ട്. സീതയുടെ ചൂഡാരത്‌നം മാരുതി രാമനു സമർപ്പിച്ചിട്ടു സർവകാര്യങ്ങളും അദ്ദേഹത്തെ ഗ്രഹിപ്പിച്ചു. രാമലക്ഷ്മണന്മാരും വാനരപ്പടയും ഒട്ടും വൈകാതെ തന്നെ ലങ്കയിൽ എത്തിച്ചേരുമെന്നു ദേവിക്കു താൻ ഉറപ്പ് നൽകി എന്നും ഹനുമാൻ രാമനെ അറിയിച്ചു.സീത ലങ്കയിലുണ്ടെന് മാരുതി രാമനെ അറിയിച്ചു.അത്യധികം സന്തുഷ്ടനായ രാമൻ തന്റെ സിദ്ധികൾ ഹനുമാനു പകർന്നു കൊടുക്കുന്ന രീതിയിൽ അദ്ദേഹത്തെ ഗാഢമായി ആശ്ലേഷിച്ചു. സന്തോഷ ഭാവത്തിലാണ് ക്ഷേത്ര പ്രതിഷ്ഠ ആയതിനാൽ ഭക്തരുടെ പ്രാർത്ഥന നടന്നതിനു ശേഷമെ വഴിപാടുകൾ സ്വീകരിക്കൂ എന്നതാണ് മറ്റൊരു പ്രത്യേകതയാണ് .
ഹനുമാനോടും ശ്രീരാമനോടും വിനയത്തോടും ആത്മാർത്ഥതയോടും ഭക്തിയോടും കൂടി”ശ്രീരാമ ജയ രാമ രഘു രാമ” ജപിച്ച് വേണം ഇവിടെ ക്ഷേത്ര ദർശനം നടത്തുവാൻ . തേങ്ങിൻ തോപ്പുകൾക്കിടയിലുള്ള രാമർ കോവിൽ അന്നും ഇന്നും പ്രകൃതിയോട് അലിഞ്ഞു ചേർന്നിരിക്കുന്നു. ഭക്തിക്കാണ് ഇവിടെപ്രാധാന്യം !
കർക്കടകമാസത്തിൽ നടക്കുന്ന പ്രത്യേക ഭജന,നിവേദ്യം, പൂജകൾ നടക്കുന്നതിനാൽ രാമർ കോവിൽ രാവിലെ 5 .30 ന് തുറന്ന് വൈകുന്നേരം 6.00 മണിക്ക് അടയ്‌ക്കുന്നു .രാവിലെ ക്ഷേത്രം തുറക്കുമ്പോൾ ആരംഭി ക്കുന്ന അന്നദാനം ക്ഷേത്രം അടയ്‌ക്കുന്നതു വരെയുണ്ട്. കലാകാരന്മാർക്ക് അവരുടെ സ്വന്തം കഴിവുകൾ ഭഗവാന് സമർപ്പിക്കാനും അവസരമുണ്ട്
ജോക്സി ജോസഫ്
Comments