ഉത്തരാഖണ്ഡിലെ റാണിപുരിൽ യുവതിയുടെ മൃതദേഹം കണ്ടെടുത്ത സംഭവം കൊലപാതകമെന്ന് പോലീസ്. ആറു ദിവസം മുൻപാണ് പൊന്തക്കാട്ടിൽ നിന്ന് മൃതദേഹം കണ്ടെത്തുന്നത്. കാമുകനാണ് യുവതിയെ കൊലപ്പെടുത്തിയത്. യുപിയിലെ ബിജ്‌നോർ ജില്ലയിലെ ധംപൂരിലെ പുനീത് എന്ന യുവാവാണ് പ്രതി.
ജൂലൈ 26നാണ് യുവതിയുടെ അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തുന്നത്. കുറച്ച് വസ്ത്രവും കിട്ടിയിരുന്നു. എന്നാൽ മരിച്ചത് ആരാണെന്ന് കണ്ടെത്താനായിരുന്നില്ല. അന്വേഷണം പുരോഗമിക്കുന്നതിനിടെ സിദ്കൾ പോലീസ് സ്‌റ്റേഷനിൽ മകളെ കാണാനില്ലെന്ന് കാട്ടിൽ ഒരാൾ പരാതിയുമായി രംഗത്തെത്തിയിരുന്നു.
പരിശോധനയ്‌ക്കിടെ കാണാനില്ലെന്ന് പറയുന്ന പെൺകുട്ടിയെ തന്നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.
പരിശോധനയിൽ പുനീതും യുവതിയും പ്രണയത്തിലായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ജാതി വ്യത്യാസം കാരണം കുടുംബങ്ങൾ ഇവരുടെ വിവാഹത്തിന് സമ്മതിച്ചില്ല.
പിന്നാലെ ഫെബ്രുവരിയിൽ പുനീത് മറ്റൊരു വിവാഹം ചെയ്തു. യുവതിയുടെ വിവാഹ നിശ്ചയവും ഇതിനിടെ നടന്നു.വിവാഹത്തിന് ശേഷവും യുവതിയോട് ബന്ധം തുടരാൻ പുനീത് നിർബന്ധിച്ചു. ഗത്യന്തരമില്ലാതെ യുവതി ഫോൺ നമ്പർ മാറ്റി. ഇത് പുനീതിനെ രോഷത്തിലാക്കി, യുവതിയെ കൂടികാഴ്ചയ്‌ക്ക് വിളിച്ചു. വിജനമായ പ്രദേശത്ത് എത്തിച്ച് കൊലപ്പെടുത്തിയ ശേഷം യുവതിയുടെ മൃതദേഹം പൊന്തക്കാട്ടിൽ തള്ളുകയായിരുന്നു. സ്വകാര്യ കമ്പനിയിലെ സൂപ്പർവൈസറാണ്.
Comments