പത്തരമാറ്റുള്ള പത്തിലകൾ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

പത്തരമാറ്റുള്ള പത്തിലകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2023, 05:27 pm IST
FacebookTwitterWhatsAppTelegram

കർക്കിടകമാസം ഇലകൾക്ക് പ്രാധാന്യമുള്ള മാസമാണ്, ചിങ്ങം പൂക്കൾക്കും പഞ്ഞമാസമായ കർക്കിടകത്തിൽ തോരാതെ പെയ്യുന്ന മഴയിൽ ദുരിതമനുഭവിക്കുന്ന മനുഷ്യർക്കും ആശ്വാസം പകരുന്ന പല ഉപായങ്ങളും നമ്മുടെ പഴമക്കാരുടെ കയ്യിൽ ഉണ്ടായിരുന്നു. തണുത്ത കാലാവസ്ഥയിൽ ശരീരത്തിന്റെ പ്രതിരോധശക്തി കൂടുവാനും, ശരീര വേദന, വാതരോഗങ്ങൾ, എന്നിവ മറികടക്കുവാനുമായി പച്ചമരുന്നുകളും അങ്ങാടി മരുന്നുകളും ചേർത്ത് മരുന്നു കഞ്ഞിയും, കൂടെ നമ്മുടെ തൊടികളിലെല്ലാം സുലഭമായി ലഭിക്കുന്ന പത്തുതരം ഇലകൾ തോരൻ വെച്ച് കഴിക്കുന്ന സമ്പ്രദായവും ഉണ്ടായിരുന്നു.

താള്, തകര, തഴുതാമ, മത്തനില, പയറില, ചേനയില, പച്ചച്ചീര, ചേമ്പില, ചൊറിയൻ തൂമ്പ, കുമ്പളം, എന്നിവയാണ് സാധാരണയായി പത്തില ഗണത്തിൽപ്പെടുന്നത്. ദേശങ്ങൾ അനുസരിച്ച് മാറ്റമുണ്ടാകാം. പത്തിലത്തോരൻ ഉദരരോഗങ്ങൾക്കും പ്രതിരോധശേഷി കൂടുവാനും വളരെ ഫലപ്രദമാണെന്ന് ആയുർവേദം പറയുന്നു. മരുന്നു കഞ്ഞി. പത്തിലത്തോരൻ. തേങ്ങാമരുന്ന്, ചുക്കുകാപ്പി എന്നിവയാണ് കർക്കിടകത്തിലെ കരുത്ത് എന്ന് പഴമക്കാർ വിശ്വസിച്ചു പോന്നിരുന്നു. ഔഷധഗുണങ്ങൾ ഏറെയുള്ള പത്തിലകൾക്ക് ഇതിൽ വളരെ പ്രാധാന്യമാണുള്ളത് കുടലിന്റെ ചലനശേഷി വർദ്ധിപ്പിക്കുക വഴി ദഹനപ്രക്രിയ എളുപ്പമാകുവാൻ ഇലക്കറികൾ സഹായിക്കുന്നു. അതുവഴി നല്ല ശോധനയും ലഭിക്കുന്നു.. തകരയുടെ ഇല നേത്രരോഗങ്ങൾക്കും ത്വക്ക് രോഗങ്ങൾക്കും ഉത്തമ പ്രതിവിധിയാണ്. മലബന്ധത്തിനുള്ള ചികിത്സാ മരുന്നുകളിൽ തകരയ്‌ക്ക് മുൻസ്ഥാനം ഉണ്ട്. ധാരാളം പൊട്ടാസ്യം നൈട്രേറ്റ് അടങ്ങിയ ഇലകളാണ് തഴുതാമയ്‌ക്ക്. മൂത്രലോകത്തിനുള്ള ഉത്തമ പ്രതിവിധിയാണ് തഴുതാമ. കുമ്പളത്തിന്റെ ഇല രക്തശുദ്ധിക്കും രക്തസ്രാവം നിയന്ത്രിക്കുന്നതിനും ഫലപ്രദമാണ്. ഇരുമ്പ് ധാരാളമുള്ള ഇലയാണ് ചീര. വിളർച്ചയ്‌ക്ക് ഉള്ള ഉത്തമ ഔഷധം.

ധാരാളം നാരുകളും. കാൽസ്യം. ഫോസ്ഫറസ്. എന്നിവയും അടങ്ങിയതാണ് ചേനയുടെ ഇല. പയറിന്റെ ഇല ദഹനശക്തി വർദ്ധിപ്പിക്കുകയും കരൾ വീക്കത്തിന് ഉത്തമൗഷധവും കൂടിയാണ്. ചേമ്പിന്റെ ഇലയിൽ ധാരാളം കാൽസ്യം ഫോസ്ഫറസ് എന്നിവ അടങ്ങിയിരിക്കുന്നു. എല്ലാ ഇലകളും ഔഷധം തന്നെ. ഗുണങ്ങൾ പറഞ്ഞാൽ തീരുകില്ല.. ഇലകൾ ഒന്നിച്ചോ, ഓരോന്നോ, മരുന്നു കഞ്ഞിയുടെ കൂടെയോ, അല്ലാതെയോ, കഴിക്കുന്നത് ഉത്തമം തന്നെ,

പലപ്പോഴും നമ്മൾ തൊടികളിൽ ശ്രദ്ധിക്കാതെ പോകുന്ന ഇത്തരം സസ്യങ്ങൾക്ക് പത്തരമാറ്റുള്ള സ്വർണത്തേക്കാൾ ഗുണമാണുള്ളത് ഇല്ലായ്മയുടെ കാലം കൂടിയാണല്ലോ കർക്കിടകം. മഴക്കാല രോഗങ്ങളും മറ്റു ദുരിതങ്ങളും അനുഭവിക്കുന്ന മനുഷ്യർക്ക് അന്നത്തിന് ഒരു ആശ്വാസമായിരുന്നു പത്തിലകൾ.

ഡോക്ടർ അക്ഷയ് എം വിജയ്
ഫോൺ: 8891399119
ആയുർവേദ ഡോക്ടർ, യോഗ അധ്യാപകൻ, എഴുത്തുകാരൻ, എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ലേഖകൻ യോഗാസന സ്പോർട്സ് അസോസിയേഷന്റെ തൃശൂർ ജില്ല ജോയിന്റ് സെക്രട്ടറിയാണ്.

യോഗയെക്കുറിച്ചും മറ്റുള്ള വിഷയങ്ങളെക്കുറിച്ചും ഡോക്ടർ അക്ഷയ് എം വിജയ് ജനം ടിവി വെബ്സൈറ്റിൽ എഴുതിയിരിക്കുന്ന ലേഖനങ്ങൾ വായിക്കുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/dr-akshay-m-vijay/

Tags: karkkidakamSUBDr Akshay M Vijay
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ഇനിയൊരു കോവിഡിനും തളർത്താനാവില്ല; 15,000 രൂപയ്‌ക്ക് പോർട്ടബിൾ വെന്റിലേറ്റർ നിർമ്മിച്ച് യുപിയിലെ വിദ്യാർത്ഥികൾ

Latest News

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies