ന്യൂഡൽഹി: അപകീർത്തി കേസിൽ മാപ്പ് പറയില്ലെന്ന് ആവർത്തിച്ച് മുൻ വയനാട് എംപിയും കോൺഗ്രസ് നേതാവുമായ രാഹുൽ. സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് രാഹുൽ തന്റെ നിലപാട് വ്യക്തമാക്കിയത്. തനിക്കെതിരെ മാനനഷ്ടക്കേസുകളില്ലെന്നും തന്നെ തെറ്റായി ചിത്രീകരിക്കാനായി ജനപ്രാധിനിധ്യ നിയമം ദുരുപയോഗം ചെയ്തുവെന്നും തന്റെ പേരിൽ ഗുരുതരമായ കുറ്റകൃത്യമില്ലെന്നും താൻ നടത്തിയ പ്രസ്താവന സമൂഹത്തിന് എതിരല്ലെന്നും രാഹുൽ പറയുന്നു. അതിനാൽ, താൻ കുറ്റക്കാരനല്ല, ആരോടും മാപ്പ് പറയില്ലെന്നും രാഹുൽ സത്യവാങ്മൂലത്തിൽ കൂട്ടിച്ചേർത്തു.
2019-ൽ കോലാറിലെ തിരഞ്ഞെടുപ്പ് റാലി്കിടയിൽ മോദി സമൂഹത്തിനെതിരെ നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ രാഹുലിന് തന്റെ ലോക്‌സഭാംഗത്വം നഷ്ടമായിരുന്നു. വിവിധ കോടതികളിൽ ഹർജി സമർപ്പിച്ചെങ്കിലും കോടതികൾ തള്ളുകയായിരുന്നു തുരടർന്നാണ് സുപ്രീം കോടതിയിൽ എത്തിയത്. അവിടെയും തള്ളിയതിന് പിന്നാലെയാണ് പുനഃപരിശോധന സത്യവാങ്മൂലം സമർപ്പിച്ചത്. അതിലാണ് രാഹുൽ മാപ്പ് പറയാൻ വിസമ്മതിച്ചത്.
കേസിൽ പൂർണേഷ് മോദി നൽകിയ കേസിൽ ഗുജറാത്ത് കോടതി രാഹുൽ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും. രാഹുലിന് രണ്ട് വർഷത്തെ തടവ് വിധിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് രാഹുലിന് ലോക്സഭാംഗത്വം നഷ്ടപ്പെട്ടത്. കള്ളന്മാർക്കെല്ലാം മോദി എന്നായിരുന്നു രാഹുലിന്റെ മറുപടി. ഇതുമായി ബന്ധപ്പെട്ട് മാപ്പ് പറയാത്തതിന് കാരണമായി താൻ സവർക്കറല്ല ഗാന്ധിയാണെന്നും രാഹുൽ പറഞ്ഞിരുന്നു. ഈ സവർക്കർ പരാമർശവും വലിയ തോതിൽ രാഷ്‌ട്രീയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
















Comments