ഇസ്ലാമിലും കമ്മ്യൂണിസത്തിലും ശാസ്ത്രമുണ്ടോ? മാർക്‌സിസം ശാസ്ത്രമാണെന്ന് ഇന്നും വിശ്വസിക്കുന്ന നിഷ്‌കളങ്കനാണ് ഗോവിന്ദൻ; ഇസ്ലാം ശാസ്ത്ര മതമാണ് എന്ന് വിശ്വസിക്കുന്ന ബുദ്ധിമാനാണ് ഷംസീർ : കെ എസ് രാധാകൃഷ്ണൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇസ്ലാമിലും കമ്മ്യൂണിസത്തിലും ശാസ്ത്രമുണ്ടോ? മാർക്‌സിസം ശാസ്ത്രമാണെന്ന് ഇന്നും വിശ്വസിക്കുന്ന നിഷ്‌കളങ്കനാണ് ഗോവിന്ദൻ; ഇസ്ലാം ശാസ്ത്ര മതമാണ് എന്ന് വിശ്വസിക്കുന്ന ബുദ്ധിമാനാണ് ഷംസീർ : കെ എസ് രാധാകൃഷ്ണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2023, 04:10 pm IST
FacebookTwitterWhatsAppTelegram

ഭഗവാൻ ഗണപതിയെ അവഹേളിച്ച സ്പീക്കർ എ.എൻ ഷംസീറിനെയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെയും വിമർശിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ് രാധാകൃഷ്ണൻ. ഭരണഘടനയിലെ നിർദ്ദേശക തത്ത്വങ്ങളിലാണ് ശാസ്ത്രബോധം പ്രചരിപ്പിക്കാൻ അനുസാസിക്കുന്നത്. എന്നാൽ നിർദ്ദേശക തത്ത്വങ്ങളിൽ നിന്ന് തന്നെയുള്ളതാണ് ഏകീകൃത സിവിൽ കോഡ്. എന്നാൽ ആ വിഷയത്തിൽ ഇരുവരും ഇസ്ലാമിക വ്യക്തിനിയമത്തിനൊപ്പമാണ് നിന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടിക്കുവേണ്ടി എന്തും ചെയ്യാം എന്ന് നിങ്ങൾ കരുതരുതെന്നും ഇസ്ലാം മതത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന ഷംസീറിനു മദ്രസ വിദ്യാഭ്യാസത്തിലൂടെ ലഭിച്ച വിശ്വാസം ഉപേക്ഷിക്കാനാകില്ലെന്നും അതിന്റെ ഭാഗമാണ് പരമതനിന്ദയെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച് പോസ്റ്റിലൂടെയാണ് കെ.എസ് രാധാകൃഷ്ണൻ ഇരുവർക്കുമെതിരെ വിമർശനം ഉയർത്തിയത്.

ഇസ്ലാമിലും കമ്മ്യൂണിസത്തിലും ശാസ്ത്രമുണ്ട് എന്നാണ് രണ്ടു പേരും വിശ്വസിക്കുന്നത്. മാർക്‌സിസം ശാസ്ത്രമാണെന്ന് ഇന്നും വിശ്വസിക്കുന്ന നിഷ്‌കളങ്കനാണ് ഗോവിന്ദൻ. ഇസ്ലാം ശാസ്ത്ര മതമാണ് എന്ന് വിശ്വസിക്കുന്ന ബുദ്ധിമാനാണ് ഷംസീർ. എന്നാൽ തന്റെ മതം ഒഴികെയുള്ള മതങ്ങൾ മോശമാണെന്ന് പറയാൻ അദ്ദേഹത്തിന് അവകാശമില്ല. അത് അപര മതങ്ങളൊടുള്ള നിന്ദയാണ്. ഇസ്ലാമിക മതരാഷ്‌ട്രത്തിലാണെങ്കിൽ പരമതനിന്ദ ഷംസീറിന് ആകാം. എന്നാൽ ഇത് ഇന്ത്യയാണ്. അതിനാൽ തനിക്ക് ഇരുവരോടും കുറച്ച് ചോദ്യങ്ങൾ ചോദിക്കാനുണ്ടെന്നും, പോസ്റ്റിൽ ചോദ്യങ്ങൾ എണ്ണമിട്ട് നിരത്തുകയും ചെയ്യുകയാണ് അദ്ദേഹം.

1. അള്ളാഹു, മലക്ക്, ചെകുത്താൻ, സ്വർഗം, അന്ത്യവിധി, മരിച്ചവന്റെ ഖബറിനുള്ളിൽ നടക്കുന്ന കുറ്റവിചാരണ ഇവയൊന്നും ലോകത്താരും ഇന്നുവരെ കണ്ടിട്ടില്ല. ഇവയെല്ലാം മിത്താണോ വസ്തുതയാണോ? ഇവയെല്ലാം ശാസ്ത്രീയമാണ് എന്നും നിങ്ങൾ കരുതുന്നുണ്ടോ? ഇവ മിത്താണ് എന്നാണ് ഷംസീർ കരുതുന്നത് എങ്കിൽ ഗണപതിക്ക് പകരം ഉദാഹരണം ഇസ്ലാമിൽ നിന്നാകാമായിരുന്നു.

2. അസത്യവേദക്കാരായ ബഹുദൈവവിശ്വാസികൾ, ബിംബാരാധകർ, ക്രിസ്ത്യാനികൾ, ജൂദന്മാർ എന്നിവരെ ഇസ്ലാമാക്കി മാറ്റുക എന്നത് ഒരു മുസ്ലിമിന്റെ കടമയാണ്. അതിനെ ജിഹാദ് എന്നാണ് വിശേഷിപ്പിക്കുന്നത്. ജിഹാദിൽ ചത്താലും കൊന്നാലും സ്വർഗം കിട്ടുമെന്നും അങ്ങനെ സ്വർഗത്തിൽ എത്തുന്ന പുരുഷന്മാർക്ക് അള്ളാഹു ഹൂറികളെ നൽകുമെന്നും പറയുന്നു. എന്നാൽ സ്ത്രീകൾക്ക് എന്ത് നൽകുമെന്ന് പറയുന്നുമില്ല. ഇത് ശാസ്ത്രീയമാണ് എന്ന് ഷംസീർ വിശ്വസിക്കുന്നുണ്ടോ?

3. മരിച്ചു കിടക്കുന്നവന്റെ മൃതശരീരത്തിന് മുന്നിൽ നിന്ന് മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുന്നത് കമ്മ്യൂണിസ്‌റ് അനുഷ്ഠാനത്തിന്റെ ഭാഗമാണ്. ഗോവിന്ദൻ മാഷേ ഈ അനുഷ്ഠാനം മിത്താണോ ശാസ്ത്രമാണോ?

4. പാർട്ടിക്കുവേണ്ടി അന്യനെ കൊല്ലുന്നവനെ വിപ്ലവകാരിയെന്നും പാർട്ടിക്കുവേണ്ടി മരിക്കുന്നവനെ രക്തസാക്ഷി എന്നും വിളിക്കുന്നു. ഇതിൽ രക്തസാക്ഷി അമരനാണ് എന്നും അയാൾ മരിക്കാതെ ജീവിക്കുന്നുണ്ട് എന്നും പറയുന്നു. ഇതിൽ എന്ത് യുക്തിയും ശാസ്ത്രവുമാണ് ഉള്ളത്? മരിച്ചവൻ പിന്നെ ജീവിച്ചിരിക്കുന്നു എന്നതിന് ഒരു തെളിവും ഇന്നേ വരെ കിട്ടിയിട്ടില്ല. എന്നിട്ടും രക്തസാക്ഷി എന്ന് പറഞ്ഞു ആളെ പറ്റിക്കുന്നതാണോ ഗോവിന്ദാ ശാസ്ത്രബോധം?

5. ഡയലിറ്റിക്കൽ മെറ്റീരിയലിസം എന്ന സിദ്ധാന്തം അർത്ഥ ശൂന്യവും അസംബന്ധവുമായ വിശ്വാസമാണ്. ഡയലറ്റിക്കൽ ആൻഡ് ഹിസ്റ്റോറിക്കൽ മെറ്റീരിയലിസം എന്ന സിദ്ധാന്തമാകട്ടെ മനുഷ്യ വിരുദ്ധവും പ്രകൃതി വിരുദ്ധവുമാണ്. കമ്മ്യൂണിസം എന്നത് മനുഷ്യൻ ഇന്നുവരെ ഒരിടത്തും കണ്ടിട്ടില്ലാത്ത മിത്തുമാണ്. എന്നിട്ടും എന്തിനാണ് ഗോവിന്ദ ഈ പിത്തലാട്ടം?

6. പാർട്ടി യോഗങ്ങൾ നടക്കുമ്പോൾ രക്തസാക്ഷി മണ്ഡപങ്ങൾ പണിയുകയും അതിൽ രക്തപുഷ്പങ്ങൾ അർപ്പിക്കുകയും ചെയ്യാറുണ്ട്. എന്ത് ശാസ്ത്രയുക്തിയാണ് ഇതിലുള്ളത്?

Tags: MV Govindanks radhakrishnanAN shamseer
ShareTweetSendShare

More News from this section

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies