സ്പീക്കർ ഹൈന്ദവരുടെ വികാരം വ്രണപ്പെടുത്തിയിരിക്കുന്നു; ഭക്തന്മാരോട് മാപ്പ് പറയുകയോ സ്പീക്കർ പദവി രാജിവെച്ചൊഴിയുകയോ ചെയ്യണമെന്ന് ബത്തേരി മഹാഗണപതി ക്ഷേത്രസമിതി

Published by
Janam Web Desk

വയനാട്: ഗണപതി ഭഗവാനെ അവഹേളിച്ച് സംസാരിച്ച നിയമസഭ സ്പീക്കർ രാജിവെക്കണമെന്ന ആവശ്യവുമായി ബത്തേരി മഹാഗണപതി ക്ഷേത്രസമിതി. സ്പീക്കർ വഹിക്കുന്ന പദവിക്ക് നിരക്കാത്ത രീതിയിൽ സംസാരിച്ചതിന് വിശ്വാസികളോട് മാപ്പ് പറയണമെന്നും ക്ഷേത്ര സമിതി ആവശ്യപ്പെട്ടു.

കോടിക്കണക്കിന് ഹൈന്ദവരുടെ ആരാധനാമൂർത്തിയാണ് മഹാഗണപതി. വിഘ്ന വിനാശകനായി പ്രാർത്ഥിച്ച് ആരാധിച്ചുവരുന്ന സാക്ഷാൽ വിനായകൻ ഹിന്ദുക്കളുടെ വിശ്വാസവും വികാരവുമാണ്.

ഭരണഘടനാപദവിയിലിരിക്കുന്ന സ്പീക്കർ ഹൈന്ദവരുടെ വികാരം വ്രണപ്പെടുത്തിയിരിക്കുകയാണ്. എ.എം. ഷംസീർ ഭക്തന്മാരോട് മാപ്പ് പറയുകയോ സ്പീക്കർ പദവി രാജിവെച്ചൊഴിയുകയോ ചെയ്യണമെന്ന് ബത്തേരി മഹാഗണപതി ക്ഷേത്രസമിതി പ്രസ്താവിച്ചു.

Share
Leave a Comment