ഒഴിച്ചുകൂടാനാകാത്ത ദിനചര്യയാണ് കുളി. രണ്ട് നേരം കുളിക്കുന്ന ശീലമാക്കിയവരും നമ്മുക്കിടയിലുണ്ട്. കുളിയുടെ രീതിയും തരവും മാറ്റത്തിന് വിധേയമായിട്ടുണ്ട്. ഇന്നത്തെ കുളി ഷവറിന് കീഴിലായതും വിവിധ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. ഷവറിലെ കുളി പ്രധാനമായും ബാധിക്കുന്നത് മുടിയുടെ ആരോഗ്യത്തെയാണ്. മുടിയിഴകൾക്ക് ബലമില്ലാത്തവർക്കാണ് ഷവറിലെ കുളി വില്ലനാകുന്നത്.
മുടിയുടെ ആരോഗ്യവും ഭക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്വഭാവികമായും ചില ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ മുടി വളരാൻ സഹായിക്കുന്ന കെരാറ്റിന്റെ അളവ് വർദ്ധിപ്പിക്കുന്നു. നട്ട്‌സ് കഴിക്കുന്നത് മുടിയിഴകളുടെ ബലക്ഷയത്തെ തടയാൻ സഹായിക്കും. നട്‌സ് കഴിക്കുന്നതിലൂടെ ഒമേഗ 3 ഫാറ്റി ആസിഡാണ് ശരീരത്തിലുണ്ടാക്കുന്നത്. തലയോട്ടിയിലെ ഈർപ്പത്തെ നിലനിർത്താൻ ഇത് സഹായിക്കുന്നു. വിറ്റാമിൻ സി മുടി വളർച്ചയെ ഉത്തേജിപ്പിക്കുന്നു. വിറ്റാമിൻ സി അടങ്ങിയ പഴങ്ങൾ കഴിക്കുന്നതും മുടി വളർച്ചയ്‌ക്ക് നല്ലതാണ്. മുടിയിഴകൾ തഴച്ച് വളരുന്നതിന് പയർ വർഗങ്ങൾ സഹായിക്കുന്നു. വെള്ള കടല, തുവര പരിപ്പ്, പരിപ്പ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മികച്ച ഫലം നൽകുന്നു. തവിട് ചേർത്തുള്ള ഭക്ഷണങ്ങളിൽ വിറ്റാമിൻ ബി6, ബി 12 എന്നിവ അടങ്ങിയിരിക്കുന്നു. ഇതും മുടി വളർച്ചയ്‌ക്ക് നല്ലതാണ്.
കുളിക്കുമ്പോൾ ചെയ്യുന്ന ചില തെറ്റുകളും മുടിവളർച്ചയ്‌ക്ക് തടസമാകാം. ഷാംപൂ ഉപയോഗിക്കുന്ന ശീലമുള്ളവരാണെങ്കിൽ ശിരോചർമ്മത്തിലും മുടിയിഴകളിലും അടിഞ്ഞ് കൂടിയുള്ള അഴുക്ക് നീക്കം ചെയ്യപ്പെടും. ഇതുമൂലം എണ്ണയും പോഷകാംശങ്ങളും മുടിയുടെ വേരുകളിലെത്തുന്നു. എന്നാൽ ദിവസവും ഷാംപൂ ഉപയോഗിക്കുന്നത് ദോഷം ചെയ്യുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. മുടി വരളുന്നതിനും ആരോഗ്യം നഷ്ടപ്പെടുന്നതിനും മുടിയിഴകൾ പൊട്ടി പോകുന്നതിനും ഇത് കാരണമാകുന്നു. മുടിയിൽ ഷാംപൂ ഉപയോഗിച്ച് കഴിഞ്ഞ് യാതൊരു വിമുഖതയും കാണിക്കാതെ കണ്ടീഷണർ ഉപയോഗിക്കേണ്ടതാണ്. മുടി വരളാതെ ഈർപ്പം പിടിച്ചുനിർത്താൻ കണ്ടീഷണർ നിർബന്ധമാണ്. പത്ത് മിനിറ്റിലധികം ഷവറിന് കീഴെ നിൽക്കുന്നതും നല്ലതല്ലെന്ന കാര്യം മറക്കരുത്.
















Comments