ഭക്ഷണത്തിനൊപ്പം പാചകവും ഇഷ്ടപ്പെടുന്ന താരങ്ങളിൽ പ്രധാനിയാണ് മോഹൻലാൽ. വ്യത്യസ്തയാർന്ന വിഭവങ്ങളും പാചക രീതികളും പരീക്ഷിക്കാറുമുണ്ട് താരം. പാചക വീഡിയോകൾ ഒക്കെ തന്നെയും ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. അത്തരത്തിൽ കാരവാനിൽ പാചകം ചെയ്യുന്ന മോഹൻലാലിന്റെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.
‘കാരവാൻ കുക്കിംഗ്, ലണ്ടൻ ഡേയ്‌സ്’ എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ലാലേട്ടന്റെ ജാപ്പനീസ് പാചകവും ചെമ്മീൻ വിഭവുമൊക്കെ വൻ ആവേശത്തോടെ കണ്ട ആരാധകർ അതേ ആവേശത്തിൽ തന്നെയാണ് താരത്തിന്റെ പുത്തൻ വിഭവും ഏറ്റെടുത്തിരിക്കുന്നത്.
Carawan Cooking 🍳 London Days ✨@Mohanlal pic.twitter.com/1dMCbl3rgu
— Unni Rajendran (@unnirajendran_) August 3, 2023
മോഹൻലാൽ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം വൃഷഭയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. നന്ദ കിഷോറാണ് ചിത്രത്തിന്റെ സംവിധാനം. സഹ്‌റ എസ് ഖാനാണ് നായിക. അച്ഛനും മകനും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിൽ പ്രമേയമാകുക. ‘മലൈക്കോട്ടൈ വാലിബൻ’ എന്ന പുതിയ ചിത്രമാണ് മോഹൻലാൽ നായകനായി പ്രദർശനത്തിന് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Comments