വാരാണസി ജ്ഞാൻവാപി തർക്കമന്ദിരത്തിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സർവേ നടപടികൾ ആരംഭിച്ചു. സർവ്വേയ്‌ക്ക് അനുമതി നൽകിയ വാരാണസി സെഷൻസ് കോടതി ഉത്തരവ് കഴിഞ്ഞ ദിവസമായിരുന്നു അലഹബാദ് ഹൈക്കോടതി ശരിവച്ചത്. മസ്ജിദ് കമ്മിറ്റിയുടെ ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്. അതേസമയം ഹൈക്കോടതി വിധിക്കെതിരെ പള്ളിക്കമ്മറ്റി സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക.
#WATCH | Varanasi, Uttar Pradesh: ASI (Archaeological Survey of India) to conduct a survey of the Gyanvapi mosque complex today; visuals from outside the Gyanvapi premises pic.twitter.com/AiPVDHrzks
— ANI UP/Uttarakhand (@ANINewsUP) August 4, 2023
വെള്ളിയാഴ്ച രാവിലെ തന്നെ പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ ജ്ഞാൻവാപിയിൽ എത്തിയിരുന്നു. വാരാണസിയിലെ ഗോദൗലിയ-മൈദാഗിൻ പാതയിൽ കനത്ത സുരക്ഷാ സംവിധാനങ്ങളോടെയാണ് എഎസ്ഐ സർവേ ആരംഭിച്ചിരിക്കുന്നത്. 17-ാം നൂറ്റാണ്ടിൽ ക്ഷേത്രം തകർത്ത് തൽസ്ഥാനത്ത് മസ്ജിദ് നിർമ്മിച്ചിരിക്കുകയാണോ എന്നതാണ് പുരാവസ്തു വകുപ്പ് ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്താൻ ശ്രമിക്കുന്നത്. അതേസമയം ശാസ്ത്രീയ പരിശോധനകൾക്ക് സാക്ഷ്യം വഹിക്കില്ലെന്ന് അഞ്ജുമാൻ മസ്ജിദ് കമ്മിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു. സർവ്വേ നടത്താൻ അനുമതി നൽകി സെഷൻസ് കോടതി ഉത്തരവ് നൽകിയപ്പോൾ പള്ളിക്കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇന്നലെ വന്ന കോടതി വിധി മസ്ജിദ് കമ്മിറ്റിക്ക് തിരിച്ചടിയായി. അതേസമയം ജ്ഞാൻവാപിയിൽ ക്ഷേത്രമാണോ മസ്ജിദാണോ ആദ്യം നിർമ്മിച്ചതെന്ന് കണ്ടെത്താനുള്ള പുരാവസ്തു വകുപ്പിന്റെ ശാസ്ത്രീയ പരിശോധന തുടരുകയാണ്.
Comments