ന്യൂഡല്‍ഹി; ഹൈന്ദവ വിശ്വാസികളുടെ പ്രതിഷേധം കടുത്തതോടെ നിലപാടിൽ മലക്കംമറിഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഗണപതിയോ അള്ളാഹുവോ മിത്താണെന്ന് താനോ ഷംസീറോ പറഞ്ഞിട്ടില്ലെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു.’എനിക്ക് എന്താണ് ഗണപതിയും അള്ളാഹുവും മിത്താണെന്ന് പറയാനുള്ള കാര്യം? നിങ്ങൾ സൂക്ഷ്മമായി പരിശോധിക്കൂ’.
തന്റെ വാക്കുകൾ വളച്ചൊടിച്ചതെന്നും പതിവ് വിശദീകരണം. ‘ഗണപതിയും അള്ളാഹുവും വിശ്വാസ പ്രമാണത്തിന്റെ ഭാഗമല്ലെ. ആ വിശ്വാസ പ്രമാണത്തിന്റെ ഭാഗമായിട്ട് അവർക്ക് വിശ്വസിക്കാനുള്ള അവകാശത്തെ ആരും ചോദ്യം ചെയ്തിട്ടില്ല. കള്ള പ്രചാര വേലയാണ് മാദ്ധ്യമങ്ങൾ നടത്തുന്നത്. വിശ്വാസികൾ സമൂഹത്തിന് മുന്നിലുണ്ട്. സിപിഎം അവർക്കൊപ്പമാണ്. വർഗീയവാദി വിശ്വാസം ഉപകരണമായി ഉപയോഗിക്കുന്നു. ഞങ്ങൾക്ക് കൂറുള്ളത് യഥാർത്ഥ വിശ്വാസികളോട് എന്നും എംവി ഗോവിന്ദൻ പറഞ്ഞു.
Comments