ഗണപതി ഭ​ഗവാന്റെ 12 ഇഷ്ട നിവേദ്യങ്ങൾ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

ഗണപതി ഭ​ഗവാന്റെ 12 ഇഷ്ട നിവേദ്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2023, 02:30 pm IST
FacebookTwitterWhatsAppTelegram

ഏത് കാര്യവും മം​ഗളമായി നടക്കുവാൻ ​ഗണപതി ഭ​ഗവാന്റെ അനു​ഗ്രഹം ആവശ്യമാണ്. ഗണങ്ങളുടെ നായകനായതിനാലാണ് ഗണപതി എന്ന പേര് ഭഗവാന് ലഭിച്ചത്. ഗണപതിയുടെ നടയിൽ നാളീകേരം ഉടച്ചാൽ തടസ്സങ്ങളെല്ലാം മാറി ശുഭകരമാകും. ഭക്ഷണപ്രിയനാണ് ഭഗവാൻ ഗണേശൻ. അതുകൊണ്ടു തന്നെ വിനായകന് പ്രിയപ്പെട്ട വളരെ മധുരതരങ്ങളായ നിരവധി നിവേദ്യങ്ങൾ ഉണ്ട്.

അട, മോദകം ഉണ്ണിയപ്പം എന്നിവയാണ് ഗണപതിക്ക് ഏറ്റവും പ്രിയപ്പെട്ട നിവേദ്യങ്ങൾ. എന്നാൽ ​ഗണപതിയ്‌ക്ക് നിവേദ്യമായി അർപ്പിക്കാവുന്ന 12 വിഭവങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

ഉണ്ണിയപ്പം

ഭ​ഗവാന് നിവേദിക്കുന്ന പ്രധാന പലഹാരമാണ് ഉണ്ണിയപ്പം. അരിപ്പൊടിയും ശർക്കരയും പഴവും നെയ്യും ചേർത്താണ് ഈ വിഭവം തയ്യാറാക്കുന്നത്.

 

അട

ദക്ഷിണേന്ത്യൻ വിഭവമാണ് അട. അരിപ്പൊടിയും ശർക്കരയും തേങ്ങയും പഞ്ചസാരയും ചേർത്ത് വാഴയിലയിൽ പൊതിഞ്ഞ് ആവിയിൽ തയ്യാറാക്കി എടുക്കുന്ന വിഭവമാണ് അട.
‌

മോദകം

​ഗണപതി ഭ​ഗവാന്റെ ഇഷ്ട ഭക്ഷണമാണ് മോദകം. അതിനാൽ തന്നെ ഭ​ഗവാനെ മോദകപ്രിയെനെന്നും പറയുന്നുണ്ട്. വിനായക ചതുര്‍ത്ഥിയുടെ ആദ്യ ദിനത്തിലാണ് ഭ​ഗവാന് മോദകം അർപ്പിക്കുന്നത്.

ആവിയില്‍ പുഴുങ്ങി എടുക്കുന്ന മോദകം, വറുത്തെടുത്ത മോദകം തുടങ്ങി വിവിധ രീതിയിലെ മോദകങ്ങളാണ് പ്രസാദമായി അർപ്പിക്കുന്നത്.

 

ലഡ്ഡു

മോദകം പോലെതന്നെ ഗണപതി ഭഗവാന് ഏറെ ഇഷ്ടമുള്ള മറ്റൊരു ഭക്ഷണമാണ് ലഡ്ഡു. ഗണേശ ചതുർത്ഥി ആഘോഷങ്ങളിൽ ഒഴുവാക്കാനാവാത്ത ഒന്നാണ് ലഡ്ഡു.

ഭക്തർ ഭഗവാന് തീർച്ചയായും ലഡ്ഡു നിവേദിക്കാറുണ്ട്. എല്ലാ തരത്തിലെ ലഡ്ഡുവും നിവേദിക്കും.

പായസം

മധുര പ്രിയനായ ഗണപതിയുടെ ഭോജനങ്ങളിൽ സ്ഥിര സാന്നിധ്യമാണ് പായസങ്ങൾ. എല്ലാ തരത്തിലെ പായസങ്ങളും ​ഗണപതിയ്‌ക്ക് പ്രസാദമായി നൽകാവുന്നതാണ്.

ഉഴുന്നു വട

ഉഴുന്നു വടയാണ് ഗണപതിയ്‌ക്ക് നിവേദിക്കുന്ന മറ്റൊരു ഭക്ഷണം. ദക്ഷിണേന്ത്യൻ വിഭവങ്ങളിലൊന്നാണ് ഇത്.

ബോളി

തെക്കൻ കേരളത്തിലെ ഒരു മധുര പലഹാരമാണ് ബോളി.

പാൽപായസത്തോടൊപ്പം ഇതും കൂട്ടി കഴിക്കാനാണ് കൂടുതൽ രുചി. മൈദയും ശർക്കരും നെയ്യും ചേർത്താണ് ബോളി തയ്യാറാക്കുന്നത്.

തേങ്ങ ചോറ്

ഗണേശ ചതുർത്ഥിയ്‌ക്ക് തയ്യാറാക്കുന്ന വളരെ പ്രിയപ്പെട്ട മറ്റൊരു പ്രസാദമാണ് തേങ്ങ ചോറ്. ഇത് വെള്ള ചോറ് തേങ്ങാപ്പാലിൽ കുതിർത്താണ് തയ്യാറാക്കുന്നത്. ഇത് ഗണപതിയുടെ ഇഷ്ടഭോജനങ്ങളിൽ ഒഴിച്ചു കൂടാനാവാത്തതാണ്.

പൊങ്കൽ

ഒരു ദക്ഷിണേന്ത്യൻ മധുര പലഹാരമാണ് പൊങ്കൽ. ധാരാളം നെയ്യുപയോഗിച്ചാണ് ഇത് തയ്യാറാക്കുക.

ഇതിൽ റവ, ചെറുപയറ്, പരിപ്പു തുടങ്ങിയവ ചേർത്താണ് പൊങ്കൽ തയ്യാറാക്കുന്നത്. ​ഗണപതി ഭ​ഗവാന് നിവേദിക്കുന്ന പ്രസാദങ്ങളിൽ മാറ്റി നിർത്താൻ കഴിയാത്തതാണ് പൊങ്കൽ.

സതോരി

മഹാരാഷ്‌ട്രയില്‍ ആഘോഷ വേളകളില്‍ ഉണ്ടാക്കുന്ന ഒരു മധുര പലഹാരമാണ് സതോരി. പരന്ന റൊട്ടി പോലെയാണ് ഇത് ഇരിക്കുക.

പാല്‍ ഉത്പന്നങ്ങളായ ഖോയ അല്ലങ്കില്‍ മാവാ ഉപയോഗിച്ച്, നെയ്യും, പാലും, കടലമാവും ചേര്‍ത്താണ് ഇത് പാകം ചെയ്യുന്നത്.

പഴം പുഡ്ഡിങ്ങ്

ഗണപതി ഭഗവാന് നേദിക്കുന്ന മറ്റൊരു പലഹാരമാണ് വാഴപ്പഴം ഉപയോഗിച്ച് തയ്യാറാക്കുന്ന പുഡ്ഡിങ്ങ്. ഇത് റവയും പഞ്ചസാരയും ഒപ്പം ഉടച്ച പഴവും ഉപയോഗിച്ചാണ് തയ്യാറാക്കുന്നത്. മഹാരാഷ്‌ട്രയിലാണ് ഈ വിഭവവും നിവേദ്യമായി അർപ്പിക്കുന്നത്.

ശ്രീഖണ്ഡ്

പ്രശസ്തമായ ഒരു മഹാരാഷ്‌ട്ര വിഭവമാണ് ശ്രീഖണ്ഡ്. അരിച്ചെടുത്ത തൈര് കൊണ്ടാണ് ഇത് തയ്യാറാക്കുന്നത്. തൈരിനൊപ്പം ധാരാളം പരിപ്പുകളും ഉണക്ക മുന്തിരിയും ചേർത്താണ് ഈ വിഭവം ഉണ്ടാക്കുന്നത്.

Tags: SUBlord ganesha
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ശബരിമല സീസൺ; കന്യാകുമാരി ക്ഷേത്രം തുറന്നിരിക്കുന്ന സമയം ഒരു മണിക്കൂർ കൂടി നീട്ടി

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

ദീപാവലി 2025 : പ്രകാശത്തിന്റെ പാതയിൽ ഇന്ത്യ

ഐശ്വര്യ ലബ്ധിക്കായി വരലക്ഷ്മി വ്രതം; ഇക്കൊല്ലത്തെ വ്രത ദിനം ഓഗസ്റ്റ് 08 വെള്ളിയാഴ്ച; അറിയേണ്ടതെല്ലാം

ഇരുപത് കോടി നാമജപ പൂർണതയിൽ സഹസ്രനാമജപയജ്ഞം; ശനിയാഴ്ച വടക്കേനടയിൽ സമർപ്പണസഭ

കാത്തിരിപ്പ് സമയം കുറയും; ഭക്തർക്കായി പുതിയ ശ്രീവാണി ദർശന ടിക്കറ്റ് കേന്ദ്രം ആരംഭിച്ച് തിരുമല തിരുപ്പതി ദേവസ്ഥാനം

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies